കെട്ടിടം തകര്‍ന്ന് 5 പേര്‍ മരിച്ചു, അന്‍പതോളം പേര്‍ കുടുങ്ങി കിടക്കുന്നു;രക്ഷാപ്രവര്‍ത്തനം തുടരുന്നു
സമാജ് വാദി പാര്‍ട്ടി നേതാവ് മെഹ്താബ് ആലത്തിന്റെ ഉടമസ്ഥതയിലുള്ള ആറു നില കെട്ടിടമാണ് തകര്‍ന്ന് വീണത്.
കാണ്‍പൂര്‍: നഗരത്തില്‍ കെട്ടിടം തകര്‍ന്ന് അഞ്ചു പേര്‍ മരിച്ചു. കാണ്‍പൂരിലെ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്നാണ് അപകടം സംഭവിച്ചത്. അന്‍പതോളം പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങി കിടക്കുന്നതായി സംശയിക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

സമാജ് വാദി പാര്‍ട്ടി നേതാവ് മെഹ്താബ് ആലത്തിന്റെ ഉടമസ്ഥതയിലുള്ള ആറു നില കെട്ടിടമാണ് തകര്‍ന്ന് വീണത്. സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.












Click it and Unblock the Notifications