ഹൈദരാബാദില്‍ ബഹുനില കെട്ടിടം തകര്‍ന്നു, എത്രപേര്‍ മരിച്ചു? കെട്ടിടത്തിനുള്ളില്‍ ഇനിയും ആളുകള്‍?
ഡിസംബര്‍ 8ന് രാത്രി 10 മണിയോടെയാണ് കെട്ടിടം തകര്‍ന്ന് വീണത്
ഹൈദരാബാദ്: നഗരത്തില്‍ കെട്ടിടം തകര്‍ന്ന് പത്ത് പേര്‍ മരിച്ചതായി സംശയം. നാനക് രാംഗുഡയിലെ ഏഴ് നില കെട്ടിടമാണ് തകര്‍ന്ന് വീണത്.
ഡിസംബര്‍ എട്ടിന് രാത്രി 10 മണിയോടെയാണ് കെട്ടിടം തകര്‍ന്ന് വീണത്. നിര്‍മാണത്തിലിരിക്കുന്ന കെട്ടിടമാണ് തകര്‍ന്നത്. എന്താണ് കാരണം എന്ന് ഇപ്പോഴും വ്യക്തമല്ല.

കെട്ടിടത്തിന് സമീപം 10 കുടംബങ്ങള്‍ താമസമുണ്ടായിരുന്നു. സാധാരണ കൂലിവേലക്കാരാണ് ഇവരില്‍ അധികവും. രാവിലേയും രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. ഒരു മൃതദേഹം ഇതുവരെ കണ്ടെത്തിയിട്ടുണ്ട്.
ഒരു കുട്ടിയുള്‍പ്പെടെ രണ്ട് പേരെ തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ നിന്ന് രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. കൂടുതല്‍ പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് കരുതുന്നത്.












Click it and Unblock the Notifications