Get Updates
Get notified of breaking news, exclusive insights, and must-see stories!

മുംബൈയില്‍ മൂന്ന് നില കെട്ടിടം തകര്‍ന്നുവീണു... എത്രപേര്‍ കുടുങ്ങിയെന്നറിയാതെ രക്ഷാപ്രവര്‍ത്തകർ

മുംബൈ: ഭിവാണ്ടിയിലെ ഹുമാന്‍ തെക്രി പ്രദേശത്ത് മൂന്ന് നില കെട്ടിടം തകര്‍ന്ന് വീണു. കെട്ടിടത്തിനടിയില്‍ എത്ര പേര്‍ കുടുങ്ങിയിട്ടുണ്ട് എന്നത് സംബന്ധിച്ച് കൃത്യമായ വിവരമില്ല. രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിയ്ക്കുകയാണ്. ഒരാഴ്ചയ്ക്കിടെ മുംബൈയില്‍ നടക്കുന്ന രണ്ടാമത്തെ സമാനമായ അപകടം ആണിത്.

Mumbai Map

ദേശീയ ദുരന്ത നിവാരണ സേനയും അഗ്നിശമന സേനയും പോലീസും സ്ഥലത്തുണ്ട്. ഓഗസ്റ്റ് ഏഴ് ഞായറാഴ്ച് രാവിലെ ആറരയോടെയാണ് കെട്ടിടം തകര്‍ന്ന് വീണത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശത്ത് നല്ല മഴയായിരുന്നു.

കെട്ടിടം അപകടാവസ്ഥയിലാണെന്ന് മുനിസിപ്പാലിറ്റി അധികൃതര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നതായി നാട്ടുകാര്‍ പറയുന്നു. എന്നാല്‍ താമസ സ്ഥലം മാറാന്‍ ഇവിടുത്തുകാര്‍ തയ്യാറായിരുന്നില്ലത്രെ.

(വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്ക്കേണ്ട വിലാസം [email protected])

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+