പൂനെയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്നുവീണു; ആറ് പേർ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്
പൂനെ: പൂനെയിലെ യേര്‍വാഡ മേഖലയില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്ന് ആറ് തൊഴിലാളികള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വ്യാഴാഴ്ച രാത്രിയോടെയാണ് സംഭവം. രാത്രി 11 മണിയോടെയാണ് ദുരന്തമുണ്ടായതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. യെര്‍വാഡയിലെ ശാസ്ത്രിനഗര്‍ പ്രദേശത്തെ ഒരു സ്ഥലത്ത് നിര്‍മ്മാണത്തിലിരിക്കുന്ന ഒരു മാളിന്റെ കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്നപ്പോള്‍ ആറ് തൊഴിലാളികള്‍ കൊല്ലപ്പെടുകയും അഞ്ചോ ആറോ പേര് കൂടി കുടുങ്ങിപ്പോകുകയും ചെയ്തെന്ന് പൊലീസ് അറിയിച്ചു.
മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ട്. ഇതുവരെ ആറ് പേരെ മരിച്ച നിലയില്‍ കണ്ടെത്തി, അവരുടെ മൃതദേഹങ്ങള്‍ ഉടന്‍ തന്നെ നഗരത്തിലെ സസൂണ്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് യെര്‍വാഡ പോലീസ് സ്റ്റേഷനില്‍ നിന്നുള്ള ഇന്‍സ്പെക്ടര്‍ പറഞ്ഞു.

വിവേചനരഹിതമായ നഗരവല്ക്കരണമുള്ള പൂനെ സമീപ വര്‍ഷങ്ങളില്‍ നിരവധി അപകടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. നിര്‍ഭാഗ്യവശാല്‍ തൊഴിലാളികളാണ് ഇരകളകാറുള്ളത്. 2019 ജൂണില്‍ നഗരത്തിലെ കോണ്ട്വ പ്രദേശത്ത് ഒരു വലിയ അപകടം സംഭവിച്ചിരുന്നു, അന്ന് 15 തൊഴിലാളികളും അവരുടെ ബന്ധുക്കളും (നാല് കുട്ടികള്‍ ഉള്‍പ്പെടെ) മതില് തകര്‍ന്ന സംഭവത്തില്‍ കൊല്ലപ്പെട്ടിരുന്നു. 2017 ഒക്ടോബറില്‍ പൂനെയിലെ ദത്തവാദി പ്രദേശത്ത് നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്ന് മൂന്ന് തൊഴിലാളികള്‍ മരിക്കുകയും ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
2016 ജൂലൈയില്‍ നഗരത്തിലെ ബാലേവാഡി പ്രദേശത്ത് നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്ന് ഒമ്പത് തൊഴിലാളികള്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. 2012 ഡിസംബറില്‍ നഗരത്തില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ വാഗോളിയില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്ന് 13 തൊഴിലാളികള്‍ കൊല്ലപ്പെട്ടിരുന്നു. അതിനുമുമ്പ്, അതേ വര്‍ഷം സെപ്തംബറില്‍, നഗരത്തിലെ സഹകാര്‍ നഗര്‍ പ്രദേശത്ത് നാല് നിലകളുള്ള റെസിഡന്‍ഷ്യല്‍ കെട്ടിടം തകര്‍ന്നതിനെ തുടര്‍ന്ന് ആറ് പേര് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Recommended Video
-
സർക്കാർ ജോലി വേണോ? 1,15 ലക്ഷം വരെ ശമ്പളം ലഭിക്കും..അപേക്ഷിക്കാം ഇങ്ങനെ -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം












Click it and Unblock the Notifications