കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബുലന്ധ്‌ഷെഹര്‍ കലാപത്തിലെ പ്രതികള്‍ക്ക് ജാമ്യം.... ആഘോഷിച്ച് ജനക്കൂട്ടം, പ്രതികള്‍ക്കൊപ്പം സെല്‍ഫി

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബുലന്ധ്‌ഷെഹറിലെ ആള്‍ക്കൂട്ട കലാപത്തില്‍ കുറ്റാരോപിതരായ ആറുപേര്‍ക്ക് ജാമ്യം. എന്നാല്‍ ഇവര്‍ക്ക് ജാമ്യം അനുവദിച്ചതിനെ പിന്നാലെ വലിയൊരു ആള്‍ക്കൂട്ടം ആഘോഷങ്ങള്‍ തുടങ്ങിയതാണ് അമ്പരിപ്പിക്കുന്ന കാഴ്ച്ചയായി മാറിയത്. ഗൂഢാലോചനയില്‍ പ്രധാനിയായ ശിഖര്‍ അഗര്‍വാളിനെ മുദ്രാവാക്യം വിളികളോടെയാണ് ജനങ്ങള്‍ സ്വീകരിച്ചത്.

1

ജയ് ശ്രീറാം, ഭാരത് മാതാ കീ ജയ്, വന്ദേമാതരം വിളികളാണ് ജനക്കൂട്ടം ഉച്ചത്തില്‍ വിളിച്ചത്. പ്രതികള്‍ക്കൊപ്പം സെല്‍ഫിയെടുക്കാനും ഇവരെ പിന്തുണയ്ക്കുന്നവര്‍ തിരക്കുകൂട്ടുന്നുണ്ടായിരുന്നു. അതേസമയം ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ശിഖര്‍ അഗര്‍വാളിന് പുറമേ ജീതു ഫൗജി, ഉപേന്ദ്ര സിംഗ് രാഘവ്, ഹെമു, സൗരവ്, രോഹിത് രാഘവ് എന്നിവര്‍ക്കും ജാമ്യം ലഭിച്ചിരുന്നു.

ശനിയാഴ്ച്ചയാണ് ഇവര്‍ക്ക് ജാമ്യം ലഭിച്ചത്. ഇതിന് പിന്നാലെ ആഘോഷങ്ങളും തുടങ്ങുകയായിരുന്നു. പശുവിന്റെ ശരീരഭാഗങ്ങള്‍ മഹാവ് ഗ്രാമത്തില്‍ കണ്ടെന്ന ആരോപണത്തെ തുടര്‍ന്നാണ് ബുലന്ധ്‌ഷെഹറില്‍ അക്രമം ആരംഭിച്ചത്. 400 പേരില്‍ അധികമുള്ള ആള്‍ക്കൂട്ടം ചിംഗ്രാവതി ഗ്രാമത്തിലേക്ക് ഓടിയെത്തുകയും, ഇവിടെയുണ്ടായിരുന്ന വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തു. പോലീസിനെതിരെ ഇവര്‍ വെടിയുതിര്‍ത്തപ്പോഴാണ് അക്രമം രൂക്ഷമായത്.

ആക്രമണത്തില്‍ സുബോധ് കുമാര്‍ എന്ന ഇന്‍സ്‌പെക്ടര്‍ കൊല്ലപ്പെട്ടിരുന്നു. ഭാരതീയ ജനതാ യുവമോര്‍ച്ച അംഗമായ ശിഖര്‍ അഗര്‍വാളിനെ തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സുബോധ് കുമാര്‍ അഴിമതിക്കാരനാണെന്നും, തന്നെ കൊല്ലുമെന്ന് ഭയപ്പെടുത്തിയതായും ശിഖര്‍ അഗര്‍വാള്‍ പറഞ്ഞിരുന്നു. സുബോധ് കുമാറിനെ മഴു കൊണ്ട് വെട്ടുകയും പിന്നീട് വെടിവെച്ച് കൊല്ലുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

വിമാനത്താവളത്തില്‍ തര്‍ക്കിച്ച് രാഹുല്‍ ഗാന്ധി... പോലീസുകാരോട് പറഞ്ഞത് ഇങ്ങനെ, ഒടുവില്‍ മടക്കംവിമാനത്താവളത്തില്‍ തര്‍ക്കിച്ച് രാഹുല്‍ ഗാന്ധി... പോലീസുകാരോട് പറഞ്ഞത് ഇങ്ങനെ, ഒടുവില്‍ മടക്കം

English summary
bailed accused get herioc welcome in bulandshahar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X