അമ്മയെയും മകളെയും മാനഭംഗപ്പെടുത്തി; ബുലന്ദ് സഹര്‍ കേസിലെ പ്രതികള്‍ അറസ്റ്റില്‍ !
നോയ്ഡ: നോയ്ഡയിലെ ബുലന്ദ് സഹറില്‍ കാറില്‍ നിന്നും വലിച്ചിറക്കി അമ്മയെയും മകളെയും കൂട്ട മാനഭംഗപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ അറസ്റ്റു ചെയ്തു. ആക്രമിസംഘത്തിലെ അഞ്ചു പേരില്‍ മൂന്നു പേരാണ് അറസ്റ്റിലായിട്ടുളളത്. മുഖ്യ പ്രതി സലീം ബവാരിയയും അറസ്റ്റിലായവരില്‍പ്പെടുന്നു. അഞ്ചു പേരാണ് ആക്രമണത്തിന് പിന്നിലെന്ന് ഇവര്‍ നേരത്തേ മൊഴി നല്‍കിയിരുന്നു .പ്രതികളില്‍ രണ്ടു പേര്‍ക്കായി പോലീസ് തിരച്ചില്‍ തുടരുകയാണ്
കഴിഞ്ഞ ജൂലൈ 29 നാണ് നോയ്ഡയില്‍ നിന്നും ഷാജഹാന്‍ പൂരിലേക്കുളള യാത്രാമധ്യേ അഞ്ചംഗ കുടുംബം ആക്രമിക്കപ്പെട്ടത്. അര്‍ധരാത്രി ഇവര്‍ സഞ്ചരിക്കുന്ന വാഹനത്തിനു നേരെ വലിയ ഇരുമ്പുകഷ്ണങ്ങള്‍ വലിച്ചെറിഞ്ഞ കവര്‍ച്ച സംഘം വാഹനത്തിലുളളവരെ പിടിച്ചിറക്കി പുരുഷന്മാരെ ബന്ദികളാക്കുകയും സ്ത്രീകളെ ബലാത്സംഗത്തിനിരയാക്കുകയുമായിരുന്നു.

ബലാത്സംഗത്തിനിരയായ സ്ത്രീയും 13 കാരിയായ മകളും ദിവസങ്ങളോളം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംഭവത്തിനു പിന്നില്‍ പ്രതിപക്ഷത്തിന്റെ ഗൂഡാലോചനയാണന്ന ഉത്തര്‍പ്രദേശ് മന്ത്രി അസംഘാന്റെ പ്രസ്താവന വിവാദമായിരുന്നു. കേസ് സിബിഐ യ്ക്കു വിടുന്നതിനെ കുറിച്ച് അലഹബാദ് ഹൈക്കോടതി സര്‍ക്കാരിനോട് അഭിപ്രായം ആരായുകയും ചെയ്തിരുന്നു












Click it and Unblock the Notifications