കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബുലന്ധ്ഷഹര്‍ കലാപം: മുഖ്യപ്രതി യോഗേഷ് രാജ് അറസ്റ്റില്‍.... ഒളിസങ്കേതത്തില്‍ നിന്ന് കസ്റ്റഡിയില്‍

Google Oneindia Malayalam News

ദില്ലി: ബുലന്ധ്ഷഹര്‍ കലാപത്തില്‍ മുഖ്യ ആസൂത്രകനെ പോലീസ് അറസ്റ്റ് ചെയ്തു. ബജ്‌റംഗ്ദള്‍ നേതാവായ യോഗേഷ് രാജിനെ ഒളിസങ്കേതത്തില്‍ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. പശുവിനെ മുസ്ലീം യുവാക്കള്‍ കൊലപ്പെടുത്തി എന്നാരോപിച്ചാണ് ബുലന്ധ്ഷഹറില്‍ കലാപം ആരംഭിച്ചത്. പോലീസിന് നേരെ അടക്കം ആക്രമണങ്ങള്‍ അഴിച്ചുവിട്ട സംഭവത്തില്‍ ഒരു പോലീസുകാരന്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. യോഗേഷ് രാജ് മുസ്ലീം യുവാക്കള്‍ പശുവിനെ കൊല്ലുന്നത് കണ്ടു എന്ന് പറഞ്ഞതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് പോലീസ് പറഞ്ഞു. കലാപത്തിന് പ്രേരിപ്പിച്ചു എന്നാണ് കുറ്റം. മൂന്ന് ദിവസം ഒളിവില്‍ കഴിഞ്ഞ ശേഷമാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

1

കഴിഞ്ഞ ദിവസം ഇയാള്‍ ഒളിസങ്കേതത്തില്‍ നിന്ന് ഒരു വീഡിയോ പുറത്തുവിട്ടിരുന്നു. സംഘര്‍ഷസമയത്ത് താന്‍ സ്ഥലത്തില്ലായിരുന്നെന്നും ഇതിന് പിന്നില്‍ മറ്റാരോ ആണെന്നും പോലീസ് തന്നെ മോശക്കാരനാക്കാന്‍ ശ്രമിക്കുകയാണെന്നും പറഞ്ഞിരുന്നു. അതേസമയം പശുകടത്ത് ആരോപിച്ച് ഗോരക്ഷാപ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ മുഹമ്മദ് അഖ്‌ലാക്കിന്റെ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥന്‍ സുബോധ് കുമാര്‍ സിംഗാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഈ കേസില്‍ അതുകൊണ്ട് തന്നെ ഗുഢാലോചന സംശയിക്കപ്പെടുന്നുണ്ട്. അതേസമയം ബജ്‌റംഗ്ദള്‍ ഇയാളെ പിന്തുണയ്ക്കുന്നുണ്ട്. യോഗേഷിന് സംഭവവുമായി ബന്ധമില്ലെന്നാണ് ഇവര്‍ പറയുന്നത്. മുസ്ലീങ്ങളെ ലക്ഷ്യമിട്ടാണ് ഈ കലാപം ഉണ്ടാക്കിയതെന്നും ഇവിടെയുള്ള ഗ്രാമീണര്‍ സംഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നെന്നും യുപി പോലീസ് പറയുന്നു.

ഒടുവില്‍ യോഗി എത്തി.. സുബോധ് സിങിന്‍റെ കുടുംബത്തെ കാണാന്‍, നീതി ലഭ്യമാക്കുമെന്ന് ഉറപ്പ്ഒടുവില്‍ യോഗി എത്തി.. സുബോധ് സിങിന്‍റെ കുടുംബത്തെ കാണാന്‍, നീതി ലഭ്യമാക്കുമെന്ന് ഉറപ്പ്

മോഹന്‍ലാലിനെ മറികടന്ന് മമ്മൂട്ടി!!! ചരിത്രത്തിലാദ്യമായി ഫോര്‍ബ്‌സ് പട്ടികയില്‍... ആദ്യ 50 പേരിൽ ഒരാൾമോഹന്‍ലാലിനെ മറികടന്ന് മമ്മൂട്ടി!!! ചരിത്രത്തിലാദ്യമായി ഫോര്‍ബ്‌സ് പട്ടികയില്‍... ആദ്യ 50 പേരിൽ ഒരാൾ

English summary
bulandshahr riot main accussed arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X