കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബുലന്ധ്‌ഷെഹര്‍ കലാപം: മുഖ്യപ്രതിയും ബജ്‌റംഗ്ദള്‍ നേതാവുമായ യോഗേഷ് രാജ് അറസ്റ്റില്‍

Google Oneindia Malayalam News

Recommended Video

cmsvideo
ബജ്‌റംഗ്ദള്‍ നേതാവ് യോഗേഷ് രാജ് അറസ്റ്റിൽ | Oneindia Malayalam

ലഖ്‌നൗ: ബുലലന്ധ്‌ഷെഹര്‍ കലാപത്തിലെ മുഖ്യപ്രതിയും ആസൂത്രകനുമായ യോഗേഷ് രാജ് അറസ്റ്റില്‍. ബജ്‌റംഗ്ദള്‍ നേതാവാണ് യോഗേഷ് രാജ്. ഇതുവരെ കേസില്‍ 33 അറസ്റ്റുകളാണ് ഉണ്ടായിരിക്കുന്നത്. ഡിസംബര്‍ മൂന്നിന് നടന്ന കലാപത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഇയാള്‍ തന്നെയാണെന്ന് പോലീസ് പറഞ്ഞു. യോഗേഷ് രാജ് ഒരുമാസത്തോളമായി ഒളിവിലായിരുന്നു. ഇവിടെ നിന്ന് താന്‍ നിരപരാധിയാണെന്ന് കാണിച്ച് ഇയാള്‍ വീഡിയോ പുറത്തുവിട്ടിരുന്നു. ഇയാള്‍ ബജ്‌റംഗ്ദള്‍ കൈവിട്ടത് കൊണ്ടാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നതെന്നാണ് സൂചന. നേരത്തെ ഇയാളെ ബജ്‌റംഗ്ദള്‍ പിന്തുണയ്ക്കുന്ന സമീപനമായിരുന്നു സ്വീകരിച്ചത്.

1

യോഗേഷ് രാജ് ഒളിച്ചിരിക്കുന്ന സ്ഥലം രഹസ്യ നിരീക്ഷണത്തിലൂടെയാണ് പോലീസ് കണ്ടെത്തിയത്. ഇയാളെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറുന്നതിന് പ്രത്യേകം ഇന്‍ഫോര്‍മറെയും പോലീസ് നിയോഗിച്ചിരുന്നു. ബുലന്ധ്‌ഷെഹറില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള കുര്‍ജയിലേക്ക് പോകാനായിരുന്നു ഇയാള്‍ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ഇവിടെയുള്ള പ്രശസ്തമായ കോളേജില്‍ വെച്ചാണ് യോഗേഷ് രാജിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഡിസംബര്‍ മൂന്നിന് ഇയാള്‍ പോലീസില്‍ നല്‍കിയ പരാതിയാണ് കലാപത്തിലേക്ക് നയിച്ചത്. പശുക്കളെ കൊല്ലുന്നത് താന്‍ കണ്ടു എന്നായിരുന്നു ഇയാള്‍ പറഞ്ഞിരുന്നത്. തുടര്‍ന്ന് പോലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടുകയും സുബോധ് കുമാര്‍ എന്ന പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെടുകയും ചെയ്തു. സുബോധ് കുമാര്‍ മുഹമ്മദ് അഖ്‌ലാക്കിനെ കൊലപ്പെടുത്തിയ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനാണ്. ഇതിന് പിന്നില്‍ ഗുഢാലോചന ഉണ്ടെന്ന് ആരോപണമുണ്ട്.

പഞ്ചാബില്‍ ഞെട്ടിച്ച് കോണ്‍ഗ്രസ്; ഒറ്റയടിക്ക് 1.2 ലക്ഷം നിയമനങ്ങള്‍ക്ക് ഉത്തരവിട്ട് അമരീന്ദർ സിങ്പഞ്ചാബില്‍ ഞെട്ടിച്ച് കോണ്‍ഗ്രസ്; ഒറ്റയടിക്ക് 1.2 ലക്ഷം നിയമനങ്ങള്‍ക്ക് ഉത്തരവിട്ട് അമരീന്ദർ സിങ്

ശബരിമല ദർശനത്തിന് ശേഷം കനകദുർഗയും ബിന്ദുവും എവിടെ? പിന്തുടർന്ന് പ്രതിഷേധക്കാർശബരിമല ദർശനത്തിന് ശേഷം കനകദുർഗയും ബിന്ദുവും എവിടെ? പിന്തുടർന്ന് പ്രതിഷേധക്കാർ

English summary
bulandshahr riot main suspect yogesh raj arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X