കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബുലന്ദ്ഷഹര്‍ കലാപം; ജില്ലാ പോലീസ് മേധാവിയെ മാറ്റി, മുഖ്യമന്ത്രിയുടെ ഇടപെടല്‍

Google Oneindia Malayalam News

ലഖ്‌നൗ: ബുലന്ദ്ഷഹര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ഉത്തര്‍ പ്രദേശില്‍ പോലീസില്‍ വ്യാപകമായ സ്ഥലംമാറ്റം. സംഘര്‍ഷമുണ്ടായ ബുലന്ദ്ഷഹറിലെ ജില്ലാ പോലീസ് മേധാവി കൃഷ്ണ ബഹാദൂര്‍ സിങിനെ തലസ്ഥാനത്തെ പോലീസ് ആസ്ഥാനത്തേക്കാണ് മാറ്റിയത്. സര്‍ക്കിള്‍ ഓഫീസര്‍ സ്യാന സത്യപ്രകാശ് ശര്‍മയെ മുറാദാബാദിലേക്ക് മാറ്റി. സംഘര്‍ഷമുണ്ടായ പ്രദേശമായ ചിഗ്രാവതി ചൗക്കിലെ പോലീസ് ഇന്‍സ്‌പെക്ടര്‍ സുരേഷ് കുമാറിനെ ലളിത് പൂരിലേക്കും സ്ഥലം മാറ്റി.

Yogi

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദേശപ്രകാരമാണ് പോലീസില്‍ കൂട്ട സ്ഥലം മാറ്റം. കലാപകാരികളുടെ വെടിയേറ്റ് സ്യാന പോലീസ് സ്‌റ്റേഷന്‍ ഓഫീസര്‍ സുബോധ് കുമാര്‍ സിങ് കൊല്ലപ്പെട്ടിരുന്നു. അക്രമി സംഘത്തിലുണ്ടായിരുന്ന സുമിത് കുമാറും കൊല്ലപ്പെട്ടു. പോലീസിന്റെ വീഴ്ചയാണ് സ്ഥിതിഗതികള്‍ ഇത്രയും രൂക്ഷമാകാന്‍ കാരണമെന്ന് സര്‍ക്കാര്‍ വിലയിരുത്തുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് സംസ്ഥാന പോലീസ് മേധാവി മുഖ്യമന്ത്രിക്ക് കൈമാറിയതിന് പിന്നാലെയാണ് പോലീസില്‍ കൂട്ടസ്ഥലം മാറ്റം.

യുപി കലാപത്തിന്റെ ചുരുളഴിഞ്ഞു; ലക്ഷ്യം മുസ്ലിംകള്‍... പശുവിന്റെ ജഡം പഴയത്, പോലീസ് റിപ്പോര്‍ട്ട്യുപി കലാപത്തിന്റെ ചുരുളഴിഞ്ഞു; ലക്ഷ്യം മുസ്ലിംകള്‍... പശുവിന്റെ ജഡം പഴയത്, പോലീസ് റിപ്പോര്‍ട്ട്

മഹാവ് ഗ്രാമത്തിനടുത്ത പാടത്ത് പശുക്കളെ കശാപ്പ് ചെയ്തുവെന്ന പ്രചാരണമാണ് കലാപത്തിന് കാരണം. കലാപം സംബന്ധിച്ച് അന്വേഷിച്ച എഡിജിപി, സംഘര്‍ഷം ആസൂത്രിതമാണെന്ന് കണ്ടെത്തിയിരുന്നു. പശുക്കളുടെ ജഡം ദിവസങ്ങള്‍ പഴക്കമുള്ളതാണെന്നും ഗ്രാമത്തില്‍ കശാപ്പ് ചെയ്തതല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പരാതിക്കാരനായ ബജറംഗ്ദള്‍ ജില്ലാ നേതാവിന്റെ നടപടിയില്‍ സംശയമുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.

ബജ്‌റംഗ്ദള്‍ നേതാവിന്റെ പരാതി പ്രകാരം പോലീസ് കേസെടുത്തിരുന്നു. ഇക്കാര്യം ജനക്കൂട്ടത്തെ അറിയിക്കുകയും ചെയ്തു. എന്നാല്‍ ഇതിന് ശേഷമാണ് പോലീസ് ഓഫീസറെ വെടിവച്ചുകൊന്നത്. വിവാദമായ ദാദ്രി കൊലപാതകം അന്വേഷിച്ച ഓഫീസറാണ് കൊല്ലപ്പെട്ട സുബോധ് കുമാര്‍. ഈ കേസില്‍ സൈനികനെ കശ്മീരില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു.

English summary
Bulandshahr SSP transferred to DGP headquarters in Lucknow
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X