കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബുലന്ധ്‌ഷെഹര്‍ കലാപം: കൊല്ലപ്പെട്ട പോലീസുകാരന്റെ ഫോണ്‍ കൊലയാളിയുടെ വീട്ടില്‍

Google Oneindia Malayalam News

Recommended Video

cmsvideo
കൊല്ലപ്പെട്ട പോലീസുകാരന്റെ ഫോണ്‍ കൊലയാളിയുടെ വീട്ടില്‍ | Oneindia Malayalam

ലഖ്‌നൗ: ബുലന്ധ്‌ഷെഹര്‍ കലാപത്തില്‍ കൊല്ലപ്പെട്ട പോലീസ് ഓഫീസറുടെ മൊബൈല്‍ ഫോണ്‍ പ്രതിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തി. സുബോധ് കുമാര്‍ സിംഗിനെ വെടിവെച്ചയാളുടെ വീട്ടില്‍ നിന്നാണ് മൊബൈല്‍ കണ്ടെത്തിയത്. പ്രശാന്ത് നട്ട് എന്ന യുവാവിന്റെ വീട്ടില്‍ നിന്നാണ് മൊബൈല്‍ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. നേരത്തെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഇയാള്‍ അറസ്റ്റിലായിരുന്നു. അതേസമയം നിര്‍ണായകമായ തെളിവുകള്‍ഇതിലൂടെ ലഭിക്കുമെന്ന് പോലീസ് വ്യക്തമാക്കുന്നു. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഇയാളുടെ വീട്ടില്‍ പരിശോധന നടത്തിയത്. വെടിവെക്കാന്‍ ഉപയോഗിച്ച തോക്കിന് വേണ്ടി ഇപ്പോഴും തിരച്ചില്‍ തുടര്‍ന്ന് കൊണ്ിരിക്കുകയാണ്.

1

നേരത്തെ അറസ്റ്റിലായ ശേഷം പ്രശാന്ത്, താനാണ് സുബോധിനെ വെടിവെച്ചതെന്ന് സമ്മതിച്ചിരുന്നു. ഇയാള്‍ക്കൊപ്പം ചേര്‍ന്ന് സുബോധ് കുമാറിന്റെ തോക്ക് ബലം പ്രയോഗിച്ച് എടുത്ത മറ്റൊരാളെയും പോലീസ് ദൃശ്യങ്ങളില്‍ നിന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മഴുവിനെ കൊണ്ട് പോലീസുകാരനെ വെട്ടിയ കാലുവ എന്നയാളെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളാണ് സുബോധ് കുമാറിന്റെ വിരലുകള്‍ വെട്ടിയത്. സംഭവത്തില്‍ ഇതുവരെ 30 പേരാണ് അറസ്റ്റിലായത്. ബജ്‌റംഗ്ദള്‍ നേതാവായ യോഗേഷ് രാജാണ് കേസിലെ മുഖ്യപ്രതി. പശുവിനെ കൊലപ്പെടുത്തിയെന്ന വാദങ്ങളെ തുടര്‍ന്നാണ് ബുലന്ധ്‌ഷെഹറില്‍ കലാപം നടന്നത്. എന്നാല്‍ ഇത് മനപ്പൂര്‍വം ആസൂത്രണം ചെയ്തതാണെന്ന് കണ്ടെത്തിയിരുന്നു.

കേരളത്തില്‍ രണ്ട് സീറ്റില്‍ മാത്രം വിജയസാധ്യത, കോണ്‍ഗ്രസിന്റെ ഇന്റേണല്‍ സര്‍വേയില്‍ മുന്നറിയിപ്പ്!!കേരളത്തില്‍ രണ്ട് സീറ്റില്‍ മാത്രം വിജയസാധ്യത, കോണ്‍ഗ്രസിന്റെ ഇന്റേണല്‍ സര്‍വേയില്‍ മുന്നറിയിപ്പ്!!

English summary
bulandshahr violence mobile phone of up cop killed in mob violence found at home of accused
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X