• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബുലന്ദ്ഷഹർ കലാപം; ജാമ്യം കിട്ടിയവർകക് ഹീറോ പരിവേഷം? "ജയ് ശ്രീറാം" വിളികളോടെ ഗംഭീര വരവേൽപ്പ്!

cmsvideo
  ബുലന്ധ്‌ഷെഹര്‍ കലാപത്തിലെ പ്രതികള്‍ക്ക് ജാമ്യം | Oneindia Malayalam

  ബവന്ദ്ഷഹർ: ഗോവധം ആരോപിച്ച് ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലുണ്ടായ ആൾക്കൂട്ട ആക്രമണത്തിൽ പ്രതികളായ ഏഴ് പേരെ കോടതി ഉത്തരവ് പ്രകാരം ശനിയാഴ്ച ജാമ്യത്തിൽ വിട്ടിരുന്നു. ബിജെപി യുവ മോർച്ച പ്രവർത്തകരായ ശിഖർ അഗർവാൾ, ജീട്ടു ഫൗജി, ഉപേന്ദ്ര സിങ് രാഘവ്, ഹേമു, സൗരവ്, രോഹിത് രാഘവ് എന്നിവർക്കാണ് കോടതി ശനിയാഴ്ച ജാമ്യം അനുവദിച്ചത്. ജാമ്യം കിട്ടിയ ഇവർക്ക് വൻ സ്വീകരണമാണ് ബിജെപി പ്രവർത്തകർ ഒരുക്കിയത്.

  ഭീകര പ്രവർത്തനത്തിന് ഫണ്ട് വാങ്ങി; ബജ്രഗ് ദൾ നേതാവ് അറസ്റ്റിൽ, വെറുതെ വിടില്ലെന്ന് കമൽനാഥ്!

  വന്ദേമാതരം, ജയ് ശ്രീറാം വിളികളോടെയാണ് പ്രതികളെ ബിജെപി പ്രവർത്തകർ സ്വീകരിച്ചത്. കഴിഞ്ഞ ഡിസംബർ മൂന്നിനായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. സിയാനയിൽ പശുക്കളുടെ ജ‍‍ഡം കണ്ടെത്തി എന്നതിന്റെ പേരിലാണ് കലാപം നടന്നത്. കലാപത്തിൽ ഇൻസ്പെകടർ സുബോധ് കുമാർ സിങും ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടിരുന്നു. അന്വേഷണ സംഘം 38 പേർക്കെതിരെ ആയിരുന്നു കേസെടുത്തിരുന്നത്.

  പോലീസ് ഉദ്യോഗസ്ഥനെ വെടിവച്ച് കൊന്നു

  പോലീസ് ഉദ്യോഗസ്ഥനെ വെടിവച്ച് കൊന്നു

  പോലീസ് ഉദ്യോഗസ്ഥൻ വെടിയേറ്റായിരുന്നു മരിച്ചത്. ഏറെ കോളിളക്കം സൃഷ്ടിച്ച 2015ലെ അഖ്ലാക് വധം അന്വേഷിച്ച ഉദ്യോഗസ്ഥനായിരുന്നു സുബേധ് കുമാർ സിങ്. ഇദ്ദേഹത്തെ മുൻകൂട്ടി ആസൂത്രണെ ചെയ്ത് കൊലപ്പെടുത്തിയതായിരുന്നെന്നായിരുന്നു അന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നത്. ആദ്യഘട്ടത്തിൽ കല്ലെറിനെ തുടർന്നുണ്ടായ പരിക്കാണ് സുബോധിന്റെ മരണത്തിൽ കലാശിച്ചതെന്നായിരുന്നു നി​ഗമനം. എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വെടിയേറ്റതാണ് മരണകാരണമെന്ന് കണ്ടെത്തുകയായിരുന്നു. ഇയാള്‍ പൊലീസ് വാഹനത്തില്‍നിന്ന് വീഴുന്ന മൊബൈല്‍ ദൃശ്യവും പൊലീസിന് ലഭിച്ചിരുന്നു.

  കർശന വ്യവസ്ഥകൾ

  കർശന വ്യവസ്ഥകൾ

  സംഭവത്തിൽ സുബോദ് കുമാർ സിങിന്റെ കൊലപാതകതതിൽ വിചാരണ നേരിടുന്ന അഞ്ച് പ്രതികൾക്ക് ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല. ഏഴ് പേർക്ക് കർശന വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ വിധി മാനിക്കുന്നുവെന്നും പ്രതികൾ ഒരു തരത്തിലും കേസന്വേഷണത്തെ സ്വാധീനിക്കാൻ ശ്രമിക്കില്ലെന്ന കർശന നിബന്ധനയിലാണ് ജാമ്യം. അത്തരത്തിലുള്ള പ്രവർത്തികൾ ചെയ്താൽ ജാമ്യം റദ്ദാക്കുമെന്ന് സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനായ രാഘവേന്ദ്ര കുമാർ മിശ്ര പറഞ്ഞു.

  ക്രിമിനൽ പശ്ചാത്തലമില്ല

  ക്രിമിനൽ പശ്ചാത്തലമില്ല

  പ്രതികൾക്ക് ക്രിമിനൽ പശ്ചാത്തലം ഇല്ലെന്നും, അതിനാൽ ജാമ്യം ലഭിച്ചാൽ കുറ്റം ചെയ്യാൻ സാധ്യത ഇല്ലെന്നും പ്രതികളുടെ അഭിഭാഷകൻ പറഞ്ഞു. ആക്രമത്തിനിടെ പ്രതികളിലൊരാൾ സുബോദ് കുമാർ സിംഗിനെ സർവ്വീസ് റിവോൾവർ ഉപയോഗിച്ച് വെടിവെച്ചു. പ്രതിഷേധക്കാരിൽ ഒരാളായ സുമിത്തിനെയും ആത്മരക്ഷാർത്ഥം പോലീസ് ഉദ്യോഗസ്ഥൻ വെടിവെച്ച് കൊലപ്പടുത്തി. സുമിത്തിന്റെ കൊലപാതകവും കലാപവവും പോലീസ് ഉദ്യോഗസ്ഥന്റഎ കൊലപാതകവുമായി ചേർത്താണ് അന്വേഷിക്കുന്നത്. അത് വേറെ തന്നെ അന്വേഷണം നടത്തണമെന്ന് അഭിഭാഷകൻ പറയുന്നു.

  പശുക്കളുടെ ജഡം

  പശുക്കളുടെ ജഡം

  25 പശുക്കളുടെ ശവം കണ്ടെത്തിയതിനെ തുടര്‍ന്നാണ് സംഘര്‍ഷം തുടങ്ങിയത്. ഗോവധം ആരോപിച്ച് ഹിന്ദുത്വ സംഘടനകള്‍ രംഗത്തെത്തുകയായിരുന്നു. തുടര്‍ന്ന് വ്യാപക അക്രമം അരങ്ങേറി. ദേശീയപാതയില്‍ നിന്ന് ഇവരെ ഒഴിപ്പാക്കാനുള്ള ശ്രമത്തിനിടെയാണ് നാടന്‍ തോക്കുകളുപയോഗിച്ച് അക്രമികള്‍ വെടി വയ്ക്കാന്‍ തുടങ്ങിയത്.

  ഹിന്ദു യുവവാഹിനി, ബജ്റംഗ്ദൾ സംഘടനകൾ

  ഹിന്ദു യുവവാഹിനി, ബജ്റംഗ്ദൾ സംഘടനകൾ

  ഹിന്ദു യുവവാഹിനി, ബജ്റംഗ്ദൾ എന്നീ സംഘടനകളാണ് അക്രമികളെ നയിച്ചതെന്ന് തിരിച്ചറിയപ്പെട്ടിട്ടുണ്ട്. ഇവരാണ് പൊലീസിനെ ആക്രമിക്കാനും പൊലീസ് വാഹനങ്ങൾ തകർക്കാനും തീയിടാനുമെല്ലാം രംഗത്തുണ്ടായിരുന്നത്. പ്രദേശത്ത് ‘ന്യൂനപക്ഷക്കാർ' പശുക്കളെ കൊല്ലുന്നതായി സ്ഥലത്തെ ഹിന്ദുത്വ സംഘടനാ നേതാക്കൾക്ക് നേരത്തെ പരാതിയുണ്ടായിരുന്നു ഇതും കലാപം പൊട്ടിപുറപ്പെടാൻ കാരണമായി.

  English summary
  Bulandshahr violence seven accused get bail
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more