കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തി; ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത് വെടിയുണ്ട

  • By S Swetha
Google Oneindia Malayalam News

ഹൈദരാബാദ്: നടുവേദന സഹിക്കാനാകാതെ ആശുപത്രിയിലെത്തിയ പത്തൊമ്പതുകാരിയുടെ നട്ടെല്ലിന് സമീപത്ത് നിന്നും നീക്കം ചെയ്തത് വെടിയുണ്ട. ഹൈദരാബാദിലെ സര്‍ക്കാര്‍ നിംസ് ഹോസ്പിറ്റലിലെ ഡോക്ടര്‍മാരാണ് ശസ്ത്രക്രിയയിലൂടെ വെടിയുണ്ട നീക്കം ചെയ്തത്. അതേസമയം വെടിയുണ്ട എങ്ങനെയാണ് യുവതിയുടെ ശരീരത്തിലെത്തിയതെന്ന കാര്യത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

മഹാരാഷ്ട്രയില്‍ വന്‍ മാറ്റം, അജിത് പവാര്‍ ഉപമുഖ്യമന്ത്രി പദത്തിലേക്ക്, ഡിസംബര്‍ 30ന് സത്യപ്രതിജ്ഞ!!മഹാരാഷ്ട്രയില്‍ വന്‍ മാറ്റം, അജിത് പവാര്‍ ഉപമുഖ്യമന്ത്രി പദത്തിലേക്ക്, ഡിസംബര്‍ 30ന് സത്യപ്രതിജ്ഞ!!

കഴിഞ്ഞ രണ്ടു വര്‍ഷമായി തുടരുന്ന നടുവേദന സഹിക്കാന്‍ വയ്യാതായതോടെയാണ് അസ്മാ ബീഗം ആശുപത്രിയിലെത്തുന്നത്. ഉടനടി തന്നെ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ ചെയ്ത് വെടിയുണ്ട നീക്കം ചെയ്യുകയായിരുന്നു. സുഷ്മുന നാഡിക്ക് സമീപാണ് വെടിയുണ്ട കണ്ടെത്തിയത്. ഇതോടൊപ്പം പഞ്ജഗുട്ട പോലീസ് സ്റ്റേഷനില്‍ ഈ വിവരം അറിയിക്കുകയും ചെയ്തു. ഒരു വര്‍ഷത്തിലേറെ പഴക്കമുള്ളതാണ് വെടിയുണ്ടയെന്ന് പൊലീസ് അറിയിച്ചു.

bullet11-

കഴിഞ്ഞ ഒരു വര്‍ഷമായി വേദനയുണ്ടായിരുന്നുവെങ്കിലും പരിക്കിനെ കുറിച്ച് അവള്‍ ആരോടും പറഞ്ഞിരുന്നില്ലെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. ഒരു മാസം മുമ്പ് അസ്മ ആശുപത്രിയില്‍ ചികിത്സക്കെത്തിയപ്പോള്‍ എക്‌സറേ എടുത്തിരുന്നു. നട്ടെല്ലിന് സമീപം ഒരു വസ്തുവുണ്ടെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നതായി ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടര്‍ പറഞ്ഞു. എന്നാല്‍ ശസ്ത്രക്രിയയ്ക്കു ശേഷമാണ് അത് വെടിയുണ്ടയാണെന്ന് തിരിച്ചറിഞ്ഞത്. മാത്രമല്ല വെടിയുണ്ട കണ്ടെത്തിയ ശരീര ഭാഗത്ത് മുറിവുമുണ്ട്. ബുള്ളറ്റിന്റെ പ്രവേശന മുറിവാണിതെന്ന് ഡോക്ടര്‍മാര്‍ സംശയിക്കുന്നു. നാടന്‍ തോക്കില്‍ നിന്നുള്ള വെടിയുണ്ടയാണോ ഇതെന്ന് പൊലീസ് പരിശോധിക്കുകയാണ്. മാത്രമല്ല കേസന്വേഷണവുമായി ബന്ധപ്പെട്ട് യുവതിയുടെ കുടുംബത്തെ കൂടുതല്‍ ചോദ്യം ചെയ്യും.

ഫലക്‌നുമയിലെ ജഹാനുമയില്‍ വീട്ടുജോലിക്കാരിയായി അസ്മ ജോലി ചെയ്തിരുന്നു. എന്നിരുന്നാലും, നട്ടെല്ലിന് സമീപം വെടിയുണ്ട എങ്ങനെ വന്നുവെന്ന കാര്യത്തില്‍ അസ്മയ്ക്കോ കുടുംബാംഗങ്ങള്‍ക്കോ വിശദീകരണമില്ല. വെടിയുണ്ട നീക്കം ചെയ്ത ശേഷം ഡോക്ടര്‍മാര്‍ അസ്മയെ ഡിസ്ചാര്‍ജ് ചെയ്തതിനാല്‍ പൊലീസ് സംഘം വീട്ടിലെത്തിയാണ് മൊഴിയെടുത്തത്. ഫോറന്‍സിക് ലാബ് വിശകലനത്തിനായി ബുള്ളറ്റ് അയക്കും. ഐപിസി സെക്ഷന്‍ 307 പ്രകാരം കൊലപാതകശ്രമത്തിന് പഞ്ജഗുട്ട പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

English summary
Bullet removes from men's body complaining of back pain
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X