കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബുള്ളറ്റ് ട്രെയിന്‍ പദ്ധതി മോദിയ്ക്ക് തിരിച്ചടിയാവും!! മുംബൈ- അഹമ്മദാബാദ് റൂട്ട് നഷ്ടത്തില്‍!

Google Oneindia Malayalam News

ദില്ലി: കേന്ദ്രസര്‍ക്കാര്‍ അതിവേഗ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി ആരംഭിക്കാനിരിക്കുന്ന പദ്ധതി നഷ്ടത്തിലാവുമെന്ന് റിപ്പോര്‍ട്ട്. വിവരാവകാശ രേഖയ്ക്ക് ലഭിച്ച മറുപടിയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. നിലവില്‍ മുംബൈ-അഹമ്മദാബാദ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകള്‍ നഷ്ടത്തിലാണ് ഓടുന്നതെന്നും ഇത് പശ്ചിമ റെയില്‍വേയ്ക്ക് കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടാക്കുന്നതെന്നും വിവരാവകാശ രേഖ ചൂണ്ടിക്കാണിക്കുന്നു. ഈ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകള്‍ 40 ശതമാനം സീറ്റുകള്‍ ഒഴിച്ചിട്ടാണ് സര്‍വീസ് നടത്തുന്നതെന്നും വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു.

 ജോലി ചോദിച്ചെത്തിയ യുവതികളോട് അപമര്യാദയായി പെരുമാറി: ചീഫ് എഡിറ്ററുടെ ജോലി തെറിച്ചു ജോലി ചോദിച്ചെത്തിയ യുവതികളോട് അപമര്യാദയായി പെരുമാറി: ചീഫ് എഡിറ്ററുടെ ജോലി തെറിച്ചു

വിവരാവകാശ പ്രവര്‍ത്തകന്‍ അനില്‍ ഗഗാലി സമര്‍പ്പിച്ച അപേക്ഷയ്ക്ക് ലഭിച്ച മറുപടിയിലാണ് പശ്ചിമ റെയില്‍വേയ്ക്ക് കീഴിലുള്ള പ്രസ്തുത റൂട്ടിലെ മൂന്ന് മാസത്തെ കണക്കുകള്‍ ലഭിച്ചിട്ടുള്ളത്. പശ്ചിമ റെയില്‍വേയ്ക്ക് കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ 30 കോടിയുടെ നഷ്ടമുണ്ടായെന്നും വിവരാവകാശ രേഖയില്‍ ചൂണ്ടിക്കാണിക്കുന്നു.

ബുള്ളറ്റ് ട്രെയിന്‍ പദ്ധതി ‌

ബുള്ളറ്റ് ട്രെയിന്‍ പദ്ധതി ‌

പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇന്ത്യ സന്ദര്‍ശനത്തിനെത്തിയ ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെയും ചേര്‍ന്ന് സെപ്തംബര്‍ 13നാണ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയ്ക്ക് തറക്കല്ലിട്ടത്. 2023ഓടെ പണി പൂര്‍ത്തിയാക്കുന്ന ബുള്ളറ്റ് ട്രെയിന്‍ പദ്ധതി അഹമ്മദാബാദിനും മുംബൈയ്ക്കുമിടയില്‍ 508 കിലോമീറ്റര്‍ ദൂരത്താണ് യാഥാര്‍ത്ഥ്യമാകുന്നത്. മൂന്ന് മണിക്കൂറിനുള്ളില്‍ മുംബൈയില്‍ നിന്ന് അഹമ്മദാബാദിലെത്താന്‍ കഴിയുമെന്നതാണ് പദ്ധതിയുടെ മേന്മ.

 രണ്ട് മണിക്കൂര്‍ ലാഭം

രണ്ട് മണിക്കൂര്‍ ലാഭം

മണിക്കൂറില്‍ 350 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ശേഷിയുള്ളതാണ് ബുള്ളറ്റ് ട്രെയിനുകള്‍. ബുള്ളറ്റ് ട്രെയിനുകള്‍ ഓടിത്തുടങ്ങുന്നതോടെ അഹമ്മബാബാദില്‍ നിന്നും മുംബൈയിലേക്ക് 2 മണിക്കൂര്‍ കൊണ്ടെത്താം. 508 കിലോമീറ്റര്‍ റൂട്ടില്‍ 12 സ്‌റ്റേഷനുകളായിരിക്കും ഉള്ളത്. അടുത്ത ആറ് വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആകര്‍‍ഷണം എലവേറ്റഡ് ട്രാക്കുകള്‍

ആകര്‍‍ഷണം എലവേറ്റഡ് ട്രാക്കുകള്‍

എലവേറ്റഡ് ട്രാക്കുകളിലായിരിക്കും ബുള്ളറ്റ് തീവണ്ടികള്‍ സഞ്ചരിക്കുക. പദ്ധതിക്ക് 97,636 കോടി രൂപ മുതല്‍ മുടക്കുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നല്ലൊരു ശതമാനം തുക ജപ്പാന്‍ സ്പോണ്‍സര്‍ ചെയ്യുമെന്ന് മുന്‍ റെയില്‍വേ മന്ത്രി സുരേഷ് പ്രഭു അറിയിച്ചിരുന്നു. മുംബൈ-അഹമ്മദാബാദിനു പുറമേ ചെന്നൈ-ഹൈദരാബാദ്, ചെന്നൈ-മൈസൂര്‍ റൂട്ടുകള്‍ ആരംഭിക്കാനും പദ്ധതിയുണ്ട്.

 ജപ്പാന്‍ സ്പോണ്‍സര്‍ ചെയ്യും

ജപ്പാന്‍ സ്പോണ്‍സര്‍ ചെയ്യും

97,636 കോടി രൂപ മുതല്‍ മുടക്കുണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന പദ്ധതി പദ്ധതിക്ക് നല്ലൊരു ശതമാനം തുക ജപ്പാന്‍ സ്‌പോണ്‍സര്‍ ചെയ്യുമെന്ന് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു ലോക്‌സഭയില്‍ അറിയിച്ചു. മുംബൈ-അഹമ്മദാബാദിനു പുറമേ ചെന്നൈ-ഹൈദരാബാദ്, ചെന്നൈ-മൈസൂര്‍ റൂട്ടുകള്‍ ആരംഭിക്കാനും പദ്ധതിയുണ്ട്.

അഹമ്മദാബാദിലേക്കുള്ള യാത്രാസമയം

അഹമ്മദാബാദിലേക്കുള്ള യാത്രാസമയം

മണിക്കൂറില്‍ 350 കിലോമീറ്റര്‍ വേഗത മണിക്കൂറില്‍ 350 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ശേഷിയുള്ളതാണ് ബുള്ളറ്റ് ട്രെയിനുകള്‍. ബുള്ളറ്റ് തീവണ്ടികള്‍ ഓടിത്തുടങ്ങുന്നതോടെ അഹമ്മദാബാദില്‍ നിന്നും മുംബൈയിലേക്കുള്ള യാത്രാസമയം 3 മണിക്കൂാറായി ചുരുങ്ങും. നിലവില്‍ 7 മണിക്കൂറാണ് മുംബൈയില്‍ നിന്നും അഹമ്മദാബാദിലേക്കുള്ള യാത്രാസമയം.

പദ്ധതി ആറ് വര്‍ഷത്തിനുള്ളില്‍

പദ്ധതി ആറ് വര്‍ഷത്തിനുള്ളില്‍

508 കിലോമീറ്റര്‍ റൂട്ടില്‍ 12 സ്റ്റേഷനുകളായിരിക്കും ഉള്ളത്. അടുത്ത ആറ് വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്രാക്ക് നിര്‍മ്മാണം 5 വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകും. 750 ഓളം യാത്രക്കര്‍ക്ക് ബുള്ളറ്റ് തീവണ്ടിയില്‍ യാത്ര ചെയ്യാം.

തൊഴിലവസരം നല്‍കും

തൊഴിലവസരം നല്‍കും

ബുള്ളറ്റ് തീവണ്ടി പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതോടെ 20,000 തൊളിനാളികള്‍ക്ക് നിര്‍മ്മാണ് മേഖലയില്‍ തൊഴില്‍ ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്. ഓപ്പറേഷന്‍, മെയിന്റെനന്‍സ് മേഖലകളില്‍ 4,000 പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും. അനുബന്ധമേഖലകളില്‍ 16,000 പുതിയ തൊഴിലവസരങ്ങളും ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.

English summary
India's first bullet train, set to debut in 2023 between Prime Minister Narendra Modi's home state Gujarat and Maharashtra, may not have been planned on a very profitable route, an activist's RTI or Right to Information query has revealed.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X