ബുള്ളി ബായ് ആപ്പ്; രണ്ട് വിദ്യാര്‍ത്ഥികളും ഒരു കൗമാരക്കാരിയും അറസ്റ്റില്‍
മുംബൈ: മുസ്ലിം സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തില്‍ പോസ്റ്റുകളുള്ള ബുള്ളി ബായ് ആപ്പുമായി ബന്ധപ്പെട്ട് കൂടുതല്‍ പേര്‍ അറസിറ്റില്‍. 18 വയസുകാരിയും രണ്ട് വിദ്യാര്‍ത്ഥികളുമാണ് സംഭവത്തില്‍ ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. നേരത്തെ ഉത്തരഖണ്ഡ് സ്വദേശിയായ 21 വയസുകാരി അറസ്റ്റിലായിരുന്നു. മായങ്ക് റാവല്‍, വിശാല്‍ ഝാ എന്നിവരാണ് ഇന്ന് അറസ്റ്റിലായതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബംഗളുരുവിലെ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിസ്ഥികളാണ് ഇവര്‍. ഈ ആപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ച ഉത്തരാഖണ്ഡ് സ്വദേശിയായ ശ്വേത സിങിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ബുള്ളി ഭായ് ഉള്‍പ്പെടെ മൂന്ന് ആപ്പുകള്‍ നിയന്ത്രിച്ചത് ശ്വേത യായിരുന്നു.
ഇവരുടെ അച്ഛന്‍ കോവിഡ് മൂലം മരണപ്പെട്ടിരുന്നു. ദരിദ്ര കുടുംബത്തില്‍ ജീവിക്കുന്നതാണ് ശ്വേതയെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഉത്തരാഖണ്ഡ് രുദ്രാപൂര്‍ സ്വദേശിയാണ് ശ്വേത. പിതാവ് കോവിഡ് മൂലം മരണപ്പെട്ടുവെന്നും ദരിദ്ര കുടുംബമാണെന്നും പണത്തിന് വേണ്ടിയാണ് ഇത്തരം പ്രവര്‍ത്തികള്‍ ചെയ്തതെന്നും ഉത്തരഖണ്ഡ് പൊലീസ് മേധാവി അശോക് കുമാര്‍ പറഞ്ഞു. നൂറിലധികം മുസ്്‌ലിം സ്ത്രീകളുടെ ഫോട്ടോകള്‍ ഓപ്പണ്‍ സോഴ്‌സ് സോഫ്‌റ്റ്വെയര്‍ പ്ലാഫോമായ ഗിറ്റ് ഹബ്ബില്‍ അപ്ലോഡ് ചെയ്തു എന്ന പരാതിയിന്േലാണ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്.

മുസ്്‌ലിം സ്ത്രീകളെ അപകരീര്‍ത്തിപെടുത്തുന്ന രീതതിയിലുള്ള പേരായ ബുള്ളി ബായ് എന്ന പേരിലാണ് ആപ്പ് അറിയപ്പെടുന്നത്. സുള്ളി ഡീല്‍സ് എന്ന പേരില്‍ സമാനമായ ആപ്പും വെബ്സൈറ്റും ഈ വര്‍ഷമാദ്യം പ്രത്യക്ഷപ്പെട്ടത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.മുസ്ലീം സ്ത്രീകളെ പീഡിപ്പിക്കാനുള്ള ശ്രമമാണിതെന്ന് ബുള്ളി ബായ് ആപ്പിനെതിരെ പരാതിപ്പെട്ട മാധ്യമപ്രവര്‍ത്തക ഇസ്മത്ത് ആര ഞായറാഴ്ച പോലീസ് നല്‍കിയ പരാതിയില്‍ പറഞ്ഞു.അവര്‍ പറയുന്ന ഗിത്തബ് എന്നത് അക്രമാസക്തവും ഭീഷണിപ്പെടുത്തുന്നതുമാണ്, എന്റെ മനസ്സിലും അതുപോലെ പൊതുവെ സ്ത്രീകളുടെയും മുസ്ലീം സമൂഹത്തിന്റെയും മനസ്സില്‍ ഭയവും ലജ്ജയും സൃഷ്ടിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് ഈ ആപ്പെന്നും അവര്‍ പറഞ്ഞു.
യഥാര്‍ത്ഥത്തില്‍ വില്‍പന' ഒന്നുമില്ല, എന്നാല്‍ ആപ്പിന്റെ ഉദ്ദേശ്യം സ്ത്രീകളെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി തോന്നുന്നു, അവരില്‍ പലരും സോഷ്യല്‍ മീഡിയയില്‍ സജീവവുമാണെന്നും അവര്‍ പറഞ്ഞു. പോസ്റ്റ് ചെയ്യാന്‍ പ്രതി ആദ്യം ഫേക്ക് ഐഡികള്‍ ഉപയോഗിച്ചിരുന്നതായി പോലീസ് പറയുന്നു. പിന്നീട് അവര്‍ തങ്ങളുടെ ഒറിജിനല്‍ അക്കൗണ്ടിലേക്ക് മാറുകയായിരുന്നു. ആപ്പ് തുറക്കുന്നയാള്‍ക്ക് 'ബുള്ളി ഓഫ് ദ ഡേ' എന്ന് കാണിച്ച് സ്ത്രീകളുടെ ഫ്രൊഫൈലുകള്‍ ലഭിക്കും എന്നാണ് ഇവര്‍ വാഗ്ദാനം ചെയ്യുന്നത്. ശേഷം സാമൂഹ്യ മാധ്യമങ്ങളില്‍ ഇടപെടലുകള്‍ നടത്തുന്ന സ്ത്രീകളുടെ ഫോട്ടാകളാണ് പ്രധാനമായും ഇത്തരം ആപ്പുകളില്‍ പ്രചരിപ്പിക്കുന്നതെന്നും ഇവര്‍ ആരോപിച്ചു. പരാതി ഡല്‍ഹി പൊലീസിന് കൈമാറിയതായും ഇതിന്റെ ചിത്രം പങ്കുവയ്ക്കുന്നതായും കാണിച്ച് യുവതി ട്വീറ്റ് ചെയ്തു.നേരത്തെയും ഈ വിഷയത്തില്‍ പരാതി നല്‍കിയിരുന്നെങ്കിലും നടപടി ഉണ്ടായിരുന്നില്ല. ഡല്‍ഹി സി ആര്‍ പാര്‍ക്ക് പൊലീസ് സ്റ്റേഷനിലാണ് ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകയായ ഇസ്മത്ത് ആര പരാതി നല്‍കിയിരിക്കുന്നത്.
തന്റെ മോര്‍ഫ് ചെയ്ത പടം ആപ്പില്‍ പ്രത്യക്ഷപ്പെട്ടത് കണ്ടപ്പോള്‍ ഞെട്ടിയെന്നും ഉടന്‍ നടപടി വേണമെന്നും കാണിച്ച് സ്‌ക്രീന്‍ഷോട്ട് അടക്കം ഇവര്‍ കഴിഞ്ഞ ദിവസം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ യുവതിക്ക് പിന്തുണയുമായി നിരവധി പേരാണ് എത്തിയത്. ഇക്കാര്യം കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെന്ന് അവര്‍ അറിയിച്ചിരുന്നു. അതിനിടെ പരാതിയില്‍ ഉടന്‍ നടപടി ഉണ്ടാകുമെന്ന് ഡല്‍ഹി പൊലീസ് ട്വീറ്റ് ചെയ്തു. സൈബര്‍ സെല്‍ പരാതിയില്‍ നടപടി ആരംഭിച്ചുവെന്നും അധികൃതര്‍ അറിയിച്ചിരുന്നു.












Click it and Unblock the Notifications