Get Updates
Get notified of breaking news, exclusive insights, and must-see stories!

ആദ്യം ജെല്ലിക്കെട്ട് ഇപ്പോൾ കാളവണ്ടിയോട്ട മത്സരം !!! അനുമതി നൽകരുതെന്ന് ബോംബെ ഹൈക്കോടതി !!!

​കാളയോട്ട മത്സരം നിരോധിക്കണമെന്നാവശ്യപ്പെട്ട് നൽകിയ പൊതുതാൽപര്യ ഹർജിയിലാണ്​വിധി വന്നിരിക്കുന്നത്

മുംബൈ: മഹാരാഷ്ട്രയിൽ കൃഷ്ണ ജന്മാഷ്ടമിയോട് അനുബന്ധിച്ചുള്ള കാളവണ്ടി മത്സരയോട്ടത്തിന്​ അനുമതി നൽകരുതെന്ന്​ ബോംബെ ഹൈക്കോടതി. മത്സരയോട്ടത്തിൽ പ്രത്യേക നിയമം കൊണ്ടു വരുന്നതുവരെ സർക്കാർ അനുമതി നൽകരുതെന്ന്​ ഹൈക്കോടതി ഉത്തരവിട്ടു. ചീഫ്​ ജസ്റ്റിസ്​ മഞ്ജുള ചെല്ലൂർ, ജസറ്റിസ്​ നിതിൻ ജംദാർ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.

​കാളയോട്ട മത്സരം നിരോധിക്കണമെന്നാവശ്യപ്പെട്ട് നൽകിയ പൊതുതാൽപര്യ ഹർജിയിലാണ്​ വിധി വന്നിരിക്കുന്നത്. മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത തടയുന്ന നിയമഭേദഗതി മഹാരാഷ്ട്ര സർക്കാർ നടപ്പാക്കിയതിനു പിറകെയാണ് മത്സരം നിരോധിക്കണമെന്ന ആവശ്യവുമായി പൂനെ സ്വദേശി അജയ്​ മറാത്തയു​ടെ നേതൃത്വത്തിൽ ഹർജി നൽകിയത്​.

ox

കൃഷ്ണ ജന്മാഷ്ടമിയോട്​ അനുബന്ധിച്ച്​ ആഗസ്​റ്റ്​ 17ന്​ പൂനെയിൽ നടക്കുന്ന മത്സരത്തിന്​ അനുമതി നൽകരുതെന്ന്​ ഹർജിയിൽ അജയ് ആവശ്യപ്പെട്ടിരുന്നു. കുതിരയെ പോലെ പന്തയത്തിൽ ഓടാൻ പ്രകൃതിദത്തമായ കഴിവില്ലാത്ത മൃഗമാണ്​ കാളകളെന്നും അവയെ അതിക്രൂരമായി പരിശീലിപ്പിച്ചും വേദനിപ്പിച്ചും നടത്തുന്ന മത്സരയോട്ടം അവസാനിപ്പിക്കണമെന്നുമാണ്​ ഹർജിക്കാർ ആവശ്യപ്പെട്ടത്​.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+