കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യദ്രോഹികളാണ് അവര്‍... ഐഎഎസ് ഉദ്യോസ്ഥനെതിരെ വിവാദ ബിജെപി നേതാവ്, കാരണം ഇതാണ്

Google Oneindia Malayalam News

ബംഗളൂരു: കര്‍ണാടകത്തില്‍ കഴിഞ്ഞ ദിവസം രാജിവെച്ച ഐഎഎസ് ഉദ്യോഗസ്ഥനെതിരെ ആരോപണവുമായി മുന്‍ കേന്ദ്ര മന്ത്രി അനന്ത് കുമാര്‍ ഹെഗ്‌ഡെ. രാജ്യദ്രോഹിയാണ് ഇയാളെന്നാണ് അനന്ത് കുമാറിന്റെ വിവാദ പ്രസ്താവന. ജനാധിപത്യം അപകടത്തിലാണെന്ന് താന്‍ ആശങ്കപ്പെടുന്നതായി ചൂണ്ടിക്കാണിച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ എസ് ശശികാന്ത് സെന്തില്‍ കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. ഒരു മാസത്തിനിടെ രാജിവെക്കുന്ന രണ്ടാമത്തെ ഐഎഎസ് ഉദ്യോഗസ്ഥനാണ് ശശികാന്ത് സെന്തില്‍.

1

നേരത്തെ മറ്റൊരു ഐഎഎസ് ഓഫീസറായ കണ്ണന്‍ ഗോപിനാഥന്‍ ദാദ്ര നാഗര്‍ഹവേലിയില്‍ നിന്ന് രാജിവെച്ചിരുന്നു. ജമ്മു കശ്മീരിലെ സര്‍ക്കാരിന്റെ അപ്രതീക്ഷിത നീക്കത്തിലും, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയിലും പ്രതിഷേധിച്ചാണ് ഇയാള്‍ രാജി വെച്ചത്. സര്‍ക്കാരിനെ സേവിക്കുകയും, ഭരണഘടനാപരമായി ജനപ്രതിനിധിയെടുത്ത തീരുമാനത്തെ ചോദ്യം ചെയ്യുകയും, അതിനെ ഫാസിസം എന്ന് മുദ്രകുത്തുന്നതും രാജ്യദ്രോഹത്തില്‍ കുറഞ്ഞതല്ലെന്നായിരുന്നു ഹെഗ്‌ഡെ പറഞ്ഞത്.

സര്‍ക്കാരിനയച്ച തുറന്ന കത്തില്‍, ജനാധിപത്യത്തിന്റെ നെടുംതൂണായ മൗലികാവകാശങ്ങള്‍ ഇല്ലാതാവുമ്പോള്‍ താന്‍ പദവിയില്‍ തുടരുന്നത് ധാര്‍മികപരമല്ലെന്ന് സെന്തില്‍ രാജി കത്തില്‍ പറഞ്ഞിരുന്നു. താന്‍ ജോലി രാജിവെച്ചതില്‍ ജനങ്ങളോട് മാപ്പുപറയുന്നുവെന്നും, എന്നാല്‍ മുമ്പ് പ്രവര്‍ത്തിച്ചത് പോലുള്ള പദവിയല്ല, ഐഎഎസെന്നും ഇയാള്‍ പറഞ്ഞു. വ രുംനാളുകള്‍ കൂടുതല്‍ ബുദ്ധിമുട്ടേറിയതായിരിക്കുമെന്നും, രാജ്യം കൂടുതല്‍ പ്രതിസന്ധി നേരിടുമെന്നും, എന്നാല്‍ താന്‍ ജീവിതം മെച്ചപ്പെടുത്താനായി ശ്രമിക്കുമെന്നും സെന്തില്‍ പറയുന്നു.

അതേസമയം സെന്തിലിന്റെ രാജി വലിയ കോലാഹലം സംസ്ഥാന രാഷ്ട്രീയത്തില്‍ ഉണ്ടാക്കിയിരിക്കുകയാണ്. നേരത്തെ സിവില്‍ സര്‍വീസസ് പരീക്ഷയിലെ ടോപറായ ഷാ ഫൈസല്‍ കശ്മീരിലെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ പ്രതിഷേധിച്ച് രാജിവെച്ചിരുന്നു. എന്നാല്‍ സെന്തിലിനെതിരായ പരാമര്‍ശം ഹെഗ്‌ഡെയെ വിവാദത്തില്‍ ചാടിച്ചിരിക്കുകയാണ്. അഭിപ്രായം പറയുന്നവരെ രാജ്യദ്രോഹികളാക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

നിങ്ങളുടെ ഓണത്തിന് മാറ്റ് കൂട്ടാനും മോടി കൂട്ടാനും ഈ നെക്‌ലൈസ് സെറ്റുകൾ ധരിക്കൂനിങ്ങളുടെ ഓണത്തിന് മാറ്റ് കൂട്ടാനും മോടി കൂട്ടാനും ഈ നെക്‌ലൈസ് സെറ്റുകൾ ധരിക്കൂ

കര്‍ഫഫല്‍ ട്വീറ്റുമായി തരൂര്‍, പുതിയ പദത്തിന്റെ അര്‍ത്ഥം തിരഞ്ഞ് സോഷ്യല്‍ മീഡിയ, പ്രതികരണം ഇങ്ങനെകര്‍ഫഫല്‍ ട്വീറ്റുമായി തരൂര്‍, പുതിയ പദത്തിന്റെ അര്‍ത്ഥം തിരഞ്ഞ് സോഷ്യല്‍ മീഡിയ, പ്രതികരണം ഇങ്ങനെ

English summary
bureaucrat resignation anand kumar says treason
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X