മോഷണക്ലാസിനു പ്രത്യുപകാരമായി അച്ഛന്റെ പ്രതിമ ക്ഷേത്രത്തില്‍ സ്ഥാപിച്ചയാള്‍ അറസ്റ്റില്‍
ബെംഗളൂരു: സാമ്പത്തിക പരാധീനതയാണ് പലരെയും കവര്‍ച്ചയ്ക്കു പ്രേരിപ്പിക്കുന്നത്. മോഷണം തൊഴിലാക്കുന്നവരുമുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം ബെംഗളൂരു നഗരത്തില്‍ നിന്ന് പോലീസ് അറസ്റ്റു ചെയ്ത ഗുജറാത്ത് സ്വദേശിയ്ക്ക് സാമ്പത്തിക പരാധീനതയൊന്നുമില്ല .പക്ഷേ ഇയാള്‍ നഗരത്തിലെ ഓരോ ജ്വല്ലറിയും സുഹൃത്തുമായി ചേര്‍ന്ന് കൊള്ളയടിച്ചു. മോഷണ രീതികളെ കുറിച്ച് ക്ലാസെടുക്കുന്നത് സ്വന്തം അച്ഛനും.പ്രത്യുപകാരമായി കവര്‍ച്ച മുതല്‍ ഉരുക്കി അച്ഛന്റെ പ്രതിമ നിര്‍മ്മിച്ച് ഗുജറാത്തിലെ ദേവീ ക്ഷേത്രത്തില്‍ മുഖ്യ പ്രതിഷ്ഠയ്ക്കു സമീപം സ്ഥാപിക്കുകയായിരുന്നു ഇയാള്‍.
സംഭവുമായി ബന്ധപ്പെട്ട് നവഗന്‍ഭായ് ശങ്കറിനെ (50) കഴിഞ്ഞ ദിവസം വിജയനഗര്‍ പോലീസ് അറസ്റ്റു ചെയ്തു.50 ലധികം കേസുകളില്‍ പ്രതിയായ ഇയാളില്‍ നിന്ന് 3 കോടിയിലേറെ വരുന്ന വില വരുന്ന മോഷണ വസ്തുക്കള്‍ കണ്ടെടുത്തതായി പോലീസ് പറഞ്ഞു.

ഗുജറാത്തിലെ കോടിയാര്‍ മാതാക്ഷേത്രത്തില്‍ നിന്ന് ഇയാളുടെ അച്ഛന്‍ പുഞ്ചാഭായ് ശങ്കറിന്റെ പ്രതിമയും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.സുഹൃത്തുമായി ചേര്‍ന്നാണ് മോഷണവും പ്രതിമ നിര്‍മ്മാണവുമെല്ലാം നടത്തിയതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. 2007 ലാണ് ഇയാള്‍ പിതാവിനോടോത്ത് ബെംഗളൂരുവിലെത്തുന്നത്.












Click it and Unblock the Notifications