2,000 രൂപയുടെ പുതിയ കറന്‍സി അടങ്ങിയ 35 ലക്ഷം രൂപ ബാങ്കില്‍ നിന്നും തട്ടിയെടുത്തു
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ബാങ്കില്‍ നിന്നും 35 ലക്ഷം രൂപ തട്ടിയെടുത്തു. പുതിയ 2,000 രൂപയുടെ 20 ലക്ഷം രൂപയും 100, 20 നോട്ടുകളും ഉള്‍പ്പെടെ 34,30,987 രൂപയാണ് മോഷണം പോയതെന്ന് ബാങ്ക് അധികൃതര്‍ പോലീസിനെ അറിയിച്ചു. കഴിഞ്ഞദിവസം രാത്രിയായിരുന്നു മോഷണം.
കശ്മീരിലെ കിഷ്ത്വാര്‍ ജില്ലയിലെ അഗ്രാല്‍ സര്‍ത്താല്‍ ഗ്രാമത്തിലാണ് സംഭവം. ബുധനാഴ്ച രാവിലെ ബാങ്ക് തുറക്കാനെത്തിയ ഉദ്യോഗസ്ഥര്‍ പൂട്ട് തകര്‍ത്തതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസെത്തി പരിശോധിച്ചപ്പോഴാണ് പണം മോഷണം പോയതായി വ്യക്തമാകുന്നത്.

സ്‌ട്രോങ് റൂമിന്റെ താക്കോല്‍ ബാങ്കിന് ഉള്ളിലായിരുന്നു സൂക്ഷിച്ചിരുന്നത്. അതുകൊണ്ടുതന്നെ പണം മോഷ്ടിക്കാന്‍ കവര്‍ച്ചര്‍ക്കാര്‍ക്ക് എളുപ്പമായി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്നും പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. കറന്‍സി നിരോധനത്തിനുശേഷം കാശ്മീരില്‍ കവര്‍ച്ചകള്‍ പതിവാകുകയാണ്.
തീവ്രവാദികളുടെ കൈയ്യിലുള്ള പഴയ കറന്‍സികള്‍ അസാധുവായതോടെ ഇവര്‍ മോഷണത്തിനിറങ്ങിയതാണെന്നാണ് സൂചന. അടുത്തിടെ മല്‍പോറയിലെ ഒരു ബാങ്കില്‍ നിന്നും ആയുധ ധാരികള്‍ 13 ലക്ഷത്തിന്റെ കറന്‍സി മോഷ്ടിച്ചിരുന്നു. കുല്‍ഗാം ജില്ലയില്‍ കഴിഞ്ഞമാസം നടന്ന കവര്‍ച്ചയില്‍ 2.25 ലക്ഷമാണ് മോഷണം പോയത്. കഴിഞ്ഞദിവസം കൊല്ലപ്പെട്ട തീവ്രവാദിയുടെ കൈയ്യില്‍ പുതിയ കറന്‍സികള്‍ കണ്ടെത്തിയതും ബാങ്കുകവര്‍ച്ചയുമായി ബന്ധമുണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.












Click it and Unblock the Notifications