കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബര്‍ഹന്‍ വാനിയെയും അബു ദുജാനയെയും കുടുക്കിയത് കാമുകിമാര്‍!!ഹണിട്രാപ്പ്!!

സൈന്യം ഉപയോഗിച്ചത് ഹണിട്രാപ്പ്

Google Oneindia Malayalam News

ശ്രീനഗര്‍: ലഷ്‌കര്‍ ഭീകരന്‍ അബു ദുജാനയും ഒരു വര്‍ഷം മുന്‍പ് കൊല്ലപ്പെട്ട ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരന്‍ ബര്‍ഹന്‍ വാനിയും സുരക്ഷാ ഉദ്യോഗസ്ഥരുടെ വലയിലായത് കാമുകിമാരെ കാണാനെത്തിയപ്പോളെന്ന് റിപ്പോര്‍ട്ടുകള്‍. അബു ദുജാനയുടെ മരണത്തോടെ കശ്മീര്‍ താഴ്‌വരയിലെ സ്ത്രീകള്‍ രക്ഷപെട്ടെന്നാണ് കശ്മീരിലെ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് മുനീര്‍ ഖാന്‍ പറയുന്നത്.

പെണ്‍കുട്ടികള്‍ക്ക് വിവാഹവാഗ്ദാനം നല്‍കി അവരെ ചതിക്കുന്ന സ്വഭാവമുള്ള ആളായിരുന്നു അബു ദുജാനയെന്ന് പോലീസ് പറയുന്നു. കശ്മീരിലെ പുല്‍വാമ ജില്ലയില്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായുണ്ടായ ഏറ്റുമുട്ടലിലാണ് അബു ദുജാന കൊല്ലപ്പെട്ടത്. പുല്‍വാമ ജില്ലയിലെ ഹക്രിപ്പോരയില്‍ വെച്ചായിരുന്നു ഏറ്റുമുട്ടല്‍. ഇയാള്‍ പ്രദേശത്ത് എത്തിയിട്ടുണ്ടെന്ന് പോലീസിന് ദുജാനയുടെ കാമുകിയില്‍ നിന്നാണ് വിവരം ലഭിച്ചത്.

ഇരുവരെയും കുടുക്കിയ അതേ ഹണിട്രാപ്പിങ്ങ് തന്ത്രമാണ് 2009ല്‍ അബ്ദുള്ള തല്ല എന്ന ഭീകരനെയും 2013 ല്‍ അബ്ദുല്ല യൂനി എന്ന ഭീകരനെയും കണ്ടെത്തി വധിക്കാന്‍ സൈന്യം പ്രയോഗിച്ചത്.

ദുജാനയെ കുടുക്കിയ കാമുകി

ദുജാനയെ കുടുക്കിയ കാമുകി

അബു ദുജാനയുമായി ബന്ധമുണ്ടായിരുന്ന പെണ്‍കുട്ടിയില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് തിരച്ചിലാരംഭിച്ചത്. പിടിക്കപ്പെട്ടപ്പോള്‍ നിങ്ങളെന്നെ കണ്ടെത്തി, പക്ഷേ ഞാന്‍ തോറ്റുതരില്ലെന്നാണ് ദുജാന സുരക്ഷാ ഉദ്യോഗസ്ഥരോട് പറഞ്ഞത്. ജമ്മു കശ്മീര്‍ പോലീസിന്റെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പും സിആര്‍പിഎഫും നടത്തിയ സംയുക്ത തിരച്ചിലിലാണ് ഭീകരരുടെ ഒളിത്താവളം കണ്ടെത്തി ഭീകരരെ സൈന്യം വധിച്ചത്.ദുജാനയുടെ മരണത്തിനു ശേഷം കശ്മീര്‍ സംഘര്‍ഷ ഭരിതമകുകയും ചെയ്തു.

ബര്‍ഹന്‍ വാനിയെ കുടുക്കിയതും കാമുകി

ബര്‍ഹന്‍ വാനിയെ കുടുക്കിയതും കാമുകി

ഒരു വര്‍ഷം മുന്‍പാണ് ഹിസ്ബുള്‍ ഭീകരന്‍ ബുര്‍ഹന്‍ വാണി സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് മരിക്കുന്നത്. നിരവധി പെണ്‍കുട്ടികളുമായി ബന്ധം പുലര്‍ത്തിയിരുന്ന ഇയാള്‍ അബു ദുജാനയെ പോലെ തന്നെ പലരെയും വിവാഹ വാഗ്ദാനം നല്‍കി ചതിക്കാറുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. ഇത്തരത്തില്‍ ചതിക്കപ്പെട്ട പെണ്‍കുട്ടികളില്‍ ഒരാളാണ് പോലീസിന് വിവരങ്ങള്‍ നല്‍കിയത്.

അബു ദുജാന

അബു ദുജാന

ഹാഫിസ് എന്ന വിളിപ്പേരില്‍ കൂടി അറിയപ്പെടുന്ന അബു ദുജാന പാകിസ്താന്‍ സ്വദേശിയാണ്. സുരക്ഷാ ഉദ്യോഗസ്ഥര്‍ തേടുന്നവരുടെ ഹിറ്റ് ലിസ്റ്റില്‍ ഉണ്ടായിരുന്ന ഇയാള്‍ ഇതിനു മുന്‍പ് അഞ്ചു തവണ ഉദ്യോഗസ്ഥരില്‍ നിന്നും സമര്‍ത്ഥമായി രക്ഷപെട്ടിട്ടുണ്ട്. ഇക്കഴിഞ്ഞ മേയില്‍ ഇതേ സ്ഥലത്തു വെച്ചുതന്നെ അബു ദുജാന സുരക്ഷാ ഉദ്യോഗസ്ഥരില്‍ നിന്നും രക്ഷപെട്ടിരുന്നു.

ബര്‍ഹന്‍ വാനി

ബര്‍ഹന്‍ വാനി

കശ്മീര്‍ താഴ്വരയിലെ ഹിസ്ബുള്‍ മുജാഹിദീന്റെ പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയിലുണ്ടായിരുന്ന ബര്‍ഹന്‍ വാനു 2016 ജൂലൈ 8 ന് സുരക്ഷാ ഉദ്യോഗസ്ഥരുമായുണ്ടായ ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്. ബുര്‍ഹന്റെ സഹോദരനും സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിലാണ് മരിച്ചത്. ബര്‍ഹന്‍ വാനിയെ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ഒട്ടേറെ ശ്രമിച്ചിരുന്നു എന്ന് പിതാവ് മുസാഫര്‍ വാനി വെളിപ്പെടുത്തിയിരുന്നു.

ബുര്‍ഹന്‍ വാനിയുടെ പ്രവര്‍ത്തനങ്ങള്‍

ബുര്‍ഹന്‍ വാനിയുടെ പ്രവര്‍ത്തനങ്ങള്‍

മൂത്ത സഹോദരന്‍ ഖാലിദ് വാനുയെ സുരക്ഷാ ഉദ്യോഗസ്ഥന്‍ മര്‍ദ്ദിച്ചതിനെത്തുടര്‍ന്നാണ് ബര്‍ഹന്‍ വാനി ഹിസ്ബുള്‍ മുജാഹിദീനില്‍ ചേരുന്നത്. വിമതരോട് ആഭിമുഖ്യം ഉള്ളയാളായിരുന്നു ഖാലിദ് വാനിയും. കശ്മീര്‍ ഇന്ത്യയുടെ അധീനതയില്‍ വെയ്ക്കുന്നതിനെ ബര്‍ഹന്‍ വാനി ശക്തമായി എതിര്‍ത്തിരുന്നു. ഹിസ്ബുള്‍ മുജാഹിദീന്റെ പല പോസ്റ്ററുകളിലും ഇയാള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. യുവാക്കളെ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യാന്‍ ഫേസ്ബുക്കിലൂടെയും വാട്സ്ആപ്പിലൂടെയും ഈ ചിത്രങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. ബര്‍ഹന്റെ താരമൂല്യം ഉപയോഗിച്ച് 100 ഓളം കശ്മീരി യുവാക്കളെ ഹിസ്ബുള്‍ മുജാഹിദീന്‍ റിക്രൂട്ട് ചെയ്തിരുന്നു.

ദുജാനയെ കുടുക്കിയ ഏറ്റുമുട്ടല്‍

ദുജാനയെ കുടുക്കിയ ഏറ്റുമുട്ടല്‍

പുല്‍വാമ ജില്ലയിലെ ഹക്രിപ്പോരയില്‍ വെച്ചായിരുന്നു ഏറ്റുമുട്ടല്‍. പ്രദേശത്ത് തീവ്രവാദികളുടെ സാന്നിദ്ധ്യമുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു നേരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കാന്‍ തുടങ്ങിയതോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഏറ്റുമുട്ടലില്‍ ദുജാനയൊടൊപ്പം മറ്റൊരു ലഷ്‌കര്‍ ഭീകരന്‍ കൂടി കൊല്ലപ്പെട്ടിരുന്നു.

ഓപ്പറേഷന്‍ തുടരും

ഓപ്പറേഷന്‍ തുടരും

തീവ്രവാദികള്‍ക്കു വേണ്ടിയുള്ള 'ഓപ്പറേഷന്‍ ഹണ്ട് ഡൗണ്‍' തുടരുമെന്ന് സൈന്യം അറിയിച്ചു. ഈ വര്‍ഷം ജൂലൈ വരെയുള്ള കാലയളവില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ 102 തീവ്രവാദികളെയാണ് വധിച്ചത്. കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ കണക്കാണിത്.

English summary
Burhan Wani and Abu Dujana were killed because of their ex-girlfriends
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X