മരിക്കും മുമ്പ് സൈന്യത്തിന് മുന്നില്‍ ബര്‍ഹാന്‍ വാനി കരഞ്ഞു... ഒരു കുഞ്ഞിനെപ്പോലെ...
സൈന്യം വധിക്കുന്നതിന് മുമ്പ് ബര്‍ഹാന്‍ വാനി ഒരു കുഞ്ഞിനെപ്പോലെ നിലവിളിച്ചു കരഞ്ഞു എന്ന് റിപ്പോര്‍ട്ടുകള്‍. സൈനിക വൃത്തങ്ങളാണ് ഹിസ്ബുള്‍ മുജാഹിദ്ദീന് നേതാവിന്റെ അന്ത്യനിമിഷങ്ങള്‍ പുറത്തുവിട്ടത്. സൈന്യം വളഞ്ഞുകഴിഞ്ഞതും വാനി പൊട്ടിക്കരയുകയും നിലവിളിക്കുകയും ചെയ്തത്രെ. സൈന്യത്തെ ഉദ്ധരിച്ച് ഡിഫന്‍സ്‌ന്യൂസ് എന്ന സൈറ്റാണ് ഇക്കാര്യങ്ങള്‍ പുറത്തുവിട്ടത്.
ഹിസ്ബുള്‍ മുജാഹിദ്ദീന്റെ പോസ്റ്റര്‍ ബോയ് എന്ന് വിളിക്കപ്പെടുന്ന ബര്‍ഹാന്‍ മുസാഫര്‍ വാനി കഴിഞ്ഞ വെള്ളിയാഴ്ചയാണ് കാശ്മീരില്‍ വെച്ച് കൊല്ലപ്പെട്ടത്. സൈന്യവും പോലീസും നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് വാനി കൊല്ലപ്പെട്ടത്. ഭീകരവാദത്തിലേയ്ക്ക് തിരിയുന്ന വിദ്യാസമ്പന്നരായ കശ്മീരി യുവാക്കളുടെ പ്രതിനിധി
എന്നാണ് വാനി പരക്കെ വിളിക്കപ്പെട്ടിരുന്നത്.

ഹിസ്ബുളിന്റെ സോഷ്യല്‍ മീഡിയ പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചിരുന്നത് വാനിയാണ്. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലും ടെക്നോളജിയിലും വലിയ താല്‍പര്യമായിരുന്നു ഇയാള്‍ക്ക്. ഹിസ്ബുള്‍ മുജാഹിദ്ദീനിലേക്ക് യുവാക്കളെ ആകര്‍ഷിക്കുന്നതില്‍ മുഖ്യഘടകമായിരുന്നു. ബര്‍ഹാന്‍ വാനിയുടെ തലയ്ക്ക് 10 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു.
പതിനഞ്ചാം വയസ്സില്‍ ഹിസ്ബുള്‍ മുജാഹിദ്ദീനില്‍ എത്തിയ ബര്‍ഹാന്‍ വാനി അതിന്റെ പ്രധാന മുഖങ്ങളിലൊന്നായി മാറുകയായിരുന്നു. ബര്‍ഹാന്‍ വാനിക്കൊപ്പം മറ്റ് മൂന്ന് ഭീകരവാദികളെക്കൂടി സുരക്ഷാ സൈന്യം ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി. വാനിയുടെ മരണത്തിന് പിന്നാലെ കാശ്മീരില്‍ സംഘര്‍ഷാവസ്ഥ പൊട്ടിപ്പുറപ്പെട്ടു. വാനിയുടെ മരണത്തിന് പിന്നാലെ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ പുതിയ കമാന്‍ഡറായി മെഹ്മൂദ് ഗസ്നവിയെ നിയമിച്ചു.












Click it and Unblock the Notifications