കമ്മല്‍ മോഷ്ടിച്ചതിനു പ്രതികാരം തീര്‍ത്തത് രണ്ടുവയസുകാരിയെ തീയിലിട്ട്
ആഗ്ര: കമ്മല്‍ മോഷ്ടിച്ചു എന്നാരോപിച്ചതിന് പതിനേഴുകാരി പ്രതികാരം തീര്‍ത്തത് രണ്ടുവയസുകാരിയെ തീയിലിട്ട്. ഞെട്ടിപ്പിക്കുന്ന സംഭവം നടക്കുന്നത് ആഗ്രയിലാണ്. അയല്‍വാസിയാണ് പതിനേഴുകാരിയെ അപമാനിക്കുന്നത്. പെണ്‍കുട്ടിയാകട്ടെ ദേഷ്യത്തില്‍ പ്രതികാരം തീര്‍ത്തത് അവരുടെ മകളെ തീയിലിട്ടാണ്.
ജൂലൈ 23 നാണ് സംഭവം. എട്ടു ദിവസം ആശുപത്രിയില്‍ കഴിഞ്ഞ ശേഷമാണ് കുട്ടി മരിക്കുന്നത്. മരിച്ച കുട്ടിയുടെ കമ്മലാണ് കാണാതെ പോയത്. മോഷണം പോയ ദിവസം ആ പെണ്‍കുട്ടി വീട്ടിലുണ്ടായിരുന്നത്രേ. അങ്ങനെയാണ് പെണ്‍കുട്ടിയെ സംശയിക്കേണ്ടി വന്നത്. കമ്മല്‍ നീ എടുത്തോ എന്നു ചോദിക്കുകയും ഈ വിവരം പെണ്‍കുട്ടിയുടെ അച്ഛനെ അറിയിക്കുകയുമാണുണ്ടായത്.

ഈ കാര്യം മരിച്ച കുട്ടിയുടെ അമ്മ അയല്‍വക്കത്തെ ആളുകളോടൊക്കെ പറഞ്ഞു നടക്കുകയും ചെയ്തു. തുടര്‍ന്നാണ് പെണ്‍കുട്ടി ഈ ക്രൂരകൃത്യം നടത്തിയത്. പെണ്‍കുട്ടി വീട്ടിലെ മുറിയില്‍വെച്ച് കുഞ്ഞിന്റെ ദേഹത്ത് മണ്ണെണ്ണ ഒഴിക്കുകയും കത്തിക്കുകയുമായിരുന്നു. കുട്ടിയുടെ കരച്ചില്‍ കേട്ടാണ് മറ്റുള്ളവര്‍ വിവരം അറിയുന്നത്.
പൊള്ളലേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയുമാണുണ്ടായത്. കഴിഞ്ഞ ശനിയാഴ്ചയാണ് കുട്ടി മരണപ്പെട്ടത്. തീ കൊളുത്തുമ്പോള്‍ പെണ്‍കുട്ടിയുടെ അച്ഛനും ഇതിനു കൂട്ടുനിന്നിരുന്നതായാണ് റിപ്പോര്‍ട്ട്. ഇപ്പോള്‍ പിതാവ് ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്.












Click it and Unblock the Notifications