ബുർഖ ധരിക്കുന്നത് പൈശാചികമായ സമ്പ്രദായം; വിലക്കണമെന്ന ആവശ്യവുമായി യുപി മന്ത്രി
മുത്തലാഖ് നിരോധിച്ചത് പോലെ രാജ്യത്ത് ബുര്‍ഖ ധരിക്കുന്നതും നിരോധിക്കണമെന്നാണ് ശുക്ല
വാരണാസി: ബുർഖ ധരിക്കുന്നതിൽ നിന്ന് മുസ്ലിം വനിതകളെ സ്വതന്ത്രരാക്കുമെന്ന് ഉത്തർപ്രദേശ് മന്ത്രി ആനന്ദ് സ്വരൂപ് ശുക്ല. മുത്തലാഖ് പോലെ പൈശാചികമായ ഒരു സമ്പ്രദായമാണ് ബുർഖ ധരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ബുര്‍ഖ ധരിക്കുന്നത് വിലക്കണമെന്നും ഉത്തര്‍ പ്രദേശിലെ പാര്‍ലമെന്‍ററികാര്യ പ്രാദേശിക വികസന വകുപ്പ് മന്ത്രിയുമായ സ്വരൂപ് ശുക്ല ആവശ്യപ്പെട്ടു.

"മുസ്ലിം വനിതകളുടെ മേല്‍ അടിച്ചേല്‍പ്പിച്ച മനുഷ്യത്വരഹിതമായ നടപടിയാണ് ബുര്‍ഖ. മുസ്ലിം രാജ്യങ്ങളടക്കം ബുര്‍ഖ നിരോധിച്ചിട്ടുണ്ട്. മുത്തലാഖ് നിരോധിച്ചത് പോലെ രാജ്യത്ത് ബുര്‍ഖ ധരിക്കുന്നതും നിരോധിക്കണമെന്നാണ് ശുക്ല. അവർ അതിൽ നിന്ന് മുക്തി നേടുന്ന ഒരു കാലം വരും." സ്വരൂപ് ശുക്ല പറഞ്ഞു.
സ്ത്രീകള്‍ക്ക് അവരുടെ താല്‍പര്യമനുസരിച്ചുള്ള വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യ വേണമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ മതങ്ങളില്‍ ഉള്ള സ്ത്രീകള്‍ക്കും എന്ത് ധരിക്കണമെന്നുള്ള സ്വാതന്ത്ര്യം വേണം. അവരില്‍ ഏതെങ്കിലും ഒരു വസ്ത്രം സമ്പ്രദായത്തിന്‍റെ പേരില്‍ അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ല. മതനേതൃത്വം സമൂഹത്തെ 21-ാം നൂറ്റാണ്ടിലേക്ക് കൊണ്ടുവരണമെന്നും ശുക്ല കൂട്ടിച്ചേർത്തു.
ഹോളിക്ക് നിറങ്ങൾക്ക് മാത്രമല്ല മോദിയുടെ താടിക്കും ഡിമാൻഡ്, ചിത്രങ്ങൾ കാണാം
സമീപത്തെ പള്ളിയിൽനിന്ന് അഞ്ചുനേരം ബാങ്കുവിളിക്കുന്നത് യോഗ, ധ്യാനം, പൂജ, സർക്കാർ ചുമതലകൾ നിർവഹിക്കൽ എന്നിവക്ക് തടസ്സം സൃഷ്ടിക്കുന്നതായും നേരത്തെ ഇദ്ദേഹം പറഞ്ഞിരുന്നു. പള്ളികളിലെ ഉച്ചഭാഷിണിയുടെ ശബ്ദം കുറക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബല്ലിയ ജില്ലാ മജിസ്‌ട്രേറ്റിന് പരാതി നൽകുകയും ചെയ്തു.
"ഉച്ചഭാഷിണികളിലൂടെയാണ് മതകാര്യങ്ങൾ അറിയിക്കുന്നത്. പള്ളി നിർമ്മാണത്തിന് സംഭാവന നൽകുന്നത് സംബന്ധിച്ചും ഉയർന്ന ശബ്ദത്തിൽ പറയുന്നു. ഇത് വിദ്യാർത്ഥികൾക്കും മുതിർന്ന പൗരന്മാർക്കും രോഗികൾക്കും പ്രയാസമുണ്ടാക്കും. സാധാരണക്കാർ കടുത്ത ശബ്ദ മലിനീകരണം നേരിടുന്നു" മന്ത്രി പറഞ്ഞു.
ഹോട്ടാണ് നൈന ഗാംഗുലി; താരത്തിന്റെ പുതിയ ചിത്രങ്ങള്‍ വൈറല്‍












Click it and Unblock the Notifications