ഓഫീസിലേക്ക് ഇരച്ചു കയറി യുവവ്യവസായിയെ വെടിവെച്ചു: വീഡിയോ
മുംബൈ: യുവവ്യവസായിയെ ബുര്‍ഖാധാരികള്‍ വെടിവെച്ചു . ഓഫീസ് കെട്ടിടത്തിലേക്ക് അതിക്രമിച്ചു കയറിയ ബുര്‍ഖാധാരികളാണ് കൊലപെടുത്തിയത്. മുംബൈയിലെ എവരാള്‍ഡ് നഗറിലെ ജിനേഷ് ജെയ്‌നാണ് കൊല്ലപ്പെട്ടത്. ഇയാളുടെ നില ഗുരുതരമാണ്.
രണ്ടു ബുര്‍ഖാധാരികള്‍ ഓഫീസില്‍ അതിക്രമിച്ചു കയറി വെടിയുതിര്‍ക്കുകയായിരുന്നു. തോളിലും അടിവയറിലും വെടിയേറ്റ ജെയിനെ ഉടനെ ആശുപത്രിയില്‍ എത്തിച്ചു. മുംബൈയിലെ പ്രമുഖ കെട്ടിട നിര്‍മ്മാണ ഗ്രൂപ്പായ അരിഹന്റ് ഇന്‍ഫ്രാട്രക്ചര്‍ ഉടമായാണ് ജെയ്ന്‍.

വ്യവസായികള്‍ തമ്മിലുള്ള ശത്രുതയാവാം ആക്രമണത്തിന് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം. സിസിടിവിയില്‍ ആക്രമണ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.
എന്നാല്‍ ബുര്‍ഖ ധരിച്ചതു കാരണം ആക്രമികളെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.












Click it and Unblock the Notifications