കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യമുന അതിവേഗ പാതയിൽ ബസ് അപകടം; 29 പേർ മരിച്ചു, നിരവധി പേർക്ക് ഗുരുതര പരുക്ക്

Google Oneindia Malayalam News

ദില്ലി: ബസ് അപകടത്തിൽ 29 പേർ മരിച്ചു. ആഗ്രയ്ക്കടുത്ത് ദില്ലി അതിവേഗ പാതയിലാണ് അപകടം ഉണ്ടായത്. ബസ് നദിയിലേക്ക് മറിയുകയായിരുന്നു. 15 അടി താഴ്ചയിലേക്കാണ് ബസ് പതിച്ചത്. ലഖ്നോവിൽ നിന്നും ദില്ലിയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. നിരവധി പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ച ആയതിനാൽ ബസ് നിറയെ യാത്രക്കാരുണ്ടായിരുന്നു.

കർണാടക പ്രതിസന്ധി: കുമാരസ്വാമി തിരിച്ചെത്തി, രാജിയിൽ ഉറച്ചു നിൽക്കുന്നതായി വിമത എംഎൽഎമാർകർണാടക പ്രതിസന്ധി: കുമാരസ്വാമി തിരിച്ചെത്തി, രാജിയിൽ ഉറച്ചു നിൽക്കുന്നതായി വിമത എംഎൽഎമാർ

ലഖ്നോവിൽ നിന്നും ദില്ലിയിലേക്ക് പോവുകയായിരുന്ന സ്ലീപ്പർ കോച്ച് പാസഞ്ചർ ബസ് അപകടത്തിൽപ്പെട്ടു. 15 അടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. ഇരുപത് യാത്രക്കാരെ ഇതിനോടകം രക്ഷപെടുത്താനായിട്ടുണ്ട്, രക്ഷാപ്രവർത്തനം തുടരുകയാണ്- ദില്ലി പോലീസ് ട്വീറ്റ് ചെയ്തു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

bus

രക്ഷപെടുത്തിയവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംഭവത്തിൽ ദുഖം രേഖപ്പെടുത്തി. അപകടത്തെക്കുറിച്ച് അന്വേഷണം നടത്താൻ സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 5 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.

English summary
Bus accident at Yamuna expressway, many killed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X