ഡ്രൈവര്‍ക്ക് ഹൃദയാഘാതം; ബസ്സ് കയറി രണ്ടുപേര്‍ മരിച്ചു
ദില്ലി: ഓടി കൊണ്ടിരുന്ന ബസ്സ് ഇടിച്ചു കയറി രണ്ടുപേര്‍ മരിച്ചു. ആറുപേരെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ്സ് ഓടിച്ചു കൊണ്ടിരിക്കുന്നതിനിടെ ഡ്രൈവര്‍ക്ക് ഹൃദയാഘാതം സംഭവിച്ചതാണ് അപകടത്തിടയാക്കിയത്.
ദില്ലി റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും അബേദ്ക്കര്‍ നഗറിലേക്കു വരുന്ന 419 നമ്പര്‍ ബസ്സാണ് ഇടിച്ചത്. യാത്രക്കിടെ ഡ്രൈവര്‍ വാജിദ് അലിക്ക(40) അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അബന്ധത്തില്‍ ആക്‌സിലറേറ്ററില്‍ ചവിട്ടിയതാണ് ബസ്സ് നിയന്ത്രണം വിടാന്‍ കാരണമായത്.

നിയന്ത്രണം വിട്ട ബസ്സ് എതിര്‍വശത്തു നിര്‍ത്തിയിട്ടിരുന്ന ചരക്കു വണ്ടിയിലും ഓട്ടോയിലും കൂട്ടിയിടിക്കുകയായിരുന്നു. ചരക്കു തൊഴിലാളിയായ കേശവ് പ്രസാദും(48) കാല്‍നട യാത്രക്കാരനായ സൂരജും സംഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചു. നിരത്തിലുണ്ടായിരുന്ന മറ്റ് യാത്രക്കാര്‍ക്കും അപകടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടത്തില്‍ ക്ഷുഭിതരായ നാട്ടുക്കാര്‍ ബസ്സില്‍ കയറി നോക്കുമ്പോളാണ് ഡ്രൈവര്‍ അബോദ്ധാവസ്ഥയില്‍ കിടക്കുന്നത് കണ്ടത്. ഇയാളെ ആശുപത്രിയില്‍ എത്തിചെങ്കിലും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു. അപകടത്തില്‍ ദില്ലി പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഡ്രൈവറുടെ പോസ്റ്റ്‌മോട്ടം റിപ്പോര്‍ട്ട് കിട്ടിയതിനു ശേഷം മാത്രമേ അടുത്ത നടപടി എടുക്കാന്‍ കഴിയൂ എന്നാണ് പോലീസ് പറയുന്നത്.












Click it and Unblock the Notifications