ഹിമാചലില്‍ മലയാളികള്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് 16 പേര്‍ക്ക് പരിക്ക്
മലപ്പുറം സ്വദേശികളാണ് ബസിലുണ്ടായിരുന്നതെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്.
ഷിംല: ഹിമാചല്‍ പ്രദേശില്‍ മലയാളികളായ വിനോദ സഞ്ചാരികള്‍ സഞ്ചരിച്ചിരുന്ന ബസ് അപകടത്തില്‍പ്പെട്ടു. കുളു-മനാലി ദേശീയപാതയില്‍ മണ്ഡി ജില്ലയിലാണ് അപകടമുണ്ടായത്. അപകടത്തില്‍ ബസ് യാത്രക്കാരായ 16 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ ആറു പേരുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മലപ്പുറം സ്വദേശികളാണ് ബസിലുണ്ടായിരുന്നതെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്. യാത്രക്കാരെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പരിക്കേറ്റവരെയെല്ലാം സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുളുവിലേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്ന് അറിയുന്നു. ദേശീയപാതയിലെ കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ് സൂചന.












Click it and Unblock the Notifications