വിവാഹ സംഘം സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞ് 40 പേര്‍ മരിച്ചു
ജമ്മു: വിവാഹസംഘം സഞ്ചരിക്കുകയായിരുന്ന ബസ് നദിയിലേക്ക് മറിഞ്ഞ് 40ല്‍ അധികം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ജമ്മുകശ്മീരിലെ രജൗരി ജില്ലയിലെ ഝലം നദിയിലാണ് അപകടമുണ്ടായത്. അമ്പതോളം പേര്‍ ബസ്സിലുണ്ടായിരുന്നതായും ആറുപേര്‍ രക്ഷപ്പെട്ടതായും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്തു. ഒട്ടേറെ പേരെ കാണാതായി.
നൗഷേരയ്ക്ക് അടുത്തുവെച്ച് ബസ് നദിയിലേക്ക് മറിയുകയായിരുന്നു. ഡ്രൈവറുടെ അശ്രദ്ധയില്‍ ബസ് നിയന്ത്രണം വിട്ട് കൊക്കയിലെ നദിയിലേക്ക് മറിയുകയായിരുന്നെന്നാണ് സൂചന. കനത്തമഴയില്‍ നിറഞ്ഞൊഴുകുന്ന പുഴയില്‍ നിന്നും യാത്രക്കാര്‍ രക്ഷപ്പെടുക അസാധ്യമാണെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ ആറുപേരെ ജീവനോടെ കണ്ടെത്തിയതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

അപകട സ്ഥലത്തേക്ക് സുരക്ഷാ സേന കുതിച്ചെത്തി രക്ഷാ പ്രവര്‍ത്തനം നടത്തുകയാണ്. ദേശീയ ദുരന്ത നിവാരണ സേന സ്ഥലത്തെത്തിയിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് അറിയിച്ചു. അഗ്നിശമന സേനാംഗങ്ങളും നാട്ടുകാരും പോലീസ് രക്ഷാപ്രവര്‍ത്തനത്തിന് സജീവമാണ്. അതിനിടെ ബസ്സില്‍ 70ല്‍ അധികം യാത്രക്കാരുണ്ടായിരുന്നതായും റിപ്പോര്‍ട്ടുണ്ട്.
ഏതാനും ദിവസമായി രജൗരി ജില്ലയിലും സമീപ പ്രദേശങ്ങളിലും കനത്ത മഴ തുടരുകയായിരുന്നു. 23 ലധികം ഗ്രാമങ്ങള്‍ ഇവിടെ വെള്ളത്തിനടിയിലാണ്. മഴ കനത്തതിനാല്‍ രക്ഷാ പ്രവര്‍ത്തനം മന്ദഗതിയിലാണ്. കനത്ത മഴയില്‍ സംസ്ഥാനത്തുണ്ടായ വിവിധ അപകടങ്ങളില്‍ 10 പേര്‍ മരിച്ചിരുന്നു.












Click it and Unblock the Notifications