കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബസും ലോറിയും കൂട്ടിയിടിച്ച് 17 പേര്‍ മരിച്ചു 26 പേര്‍ക്ക് പരിക്കേറ്റു; അപകട കാരണം മൂടല്‍മഞ്ഞ്

Google Oneindia Malayalam News

റാഞ്ചി: ജാര്‍ഖണ്ഡിലെ പാകൂര്‍ ജില്ലയില്‍ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു 26 പേര്‍ക്ക് പരിക്കേറ്റു. ഗ്യാസ് സിലിണ്ടര്‍ കയറ്റി വന്ന ലോറിയാണ് ഇടിച്ചത്. ഗോവിന്ദ് പൂര്‍ ശിബ്ഗഞ്ച് ഹൈവേയില്‍ ഇന്നലെ രാവിലെ 8.30ഓടെയാണ് അപകടം സംഭവിച്ചത്.

'കോണ്‍ഗ്രസ് ഭ്രാന്തിന്റെ പാതയില്‍ മാപ്പ് പറയേണ്ടത് ഹൈക്കമാന്റ്'; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് അമിത്ഷാ'കോണ്‍ഗ്രസ് ഭ്രാന്തിന്റെ പാതയില്‍ മാപ്പ് പറയേണ്ടത് ഹൈക്കമാന്റ്'; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് അമിത്ഷാ

ശിബ്ഗഞ്ചിലെ ബര്‍ഹര്‍വ ജില്ലയില്‍ നിന്നും ഡിയോഗറിലെ ജസിഡിഹ് ജില്ലയിലേക്കുള്ള 40ഓളം യാത്രക്കാരായിരുന്നു ബസ്സിലുണ്ടായിരുന്നത്. നിരവധി പേരാണ് ബസ്സില്‍ കുടുങ്ങി കിടന്നത്.

1

ഒടുവില്‍ ഗ്യാസ് കട്ടറും ഉപയോഗിച്ച് ബസ് പൊളിച്ചാണ് യാത്രക്കാരെ പുറത്തെത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. കനത്ത മൂടല്‍ മുഞ്ഞ്കാരണം വാഹനം കാണാത്തതാണ് ബസ് അപകടത്തിന് കാരണമെന്നാണ് പൊലീസ് വിലയിരുത്തുന്നത്. അതേസമയം ട്രക്കിലുണ്ടായിരുന്ന യ്രാസ് സിലിണ്ടറുകള്‍ പൊട്ടിതെറിക്കാത്തത് വന്‍ ദുരന്തം ഒഴിവായെന്നും പൊലീസ് പറഞ്ഞു.

പഞ്ചാബില്‍ ഹിന്ദുക്കള്‍ കോണ്‍ഗ്രസിനൊപ്പം, നഗരവോട്ടര്‍മാരില്‍ എഎപി, ബിജെപി സംപൂജ്യരാവുംപഞ്ചാബില്‍ ഹിന്ദുക്കള്‍ കോണ്‍ഗ്രസിനൊപ്പം, നഗരവോട്ടര്‍മാരില്‍ എഎപി, ബിജെപി സംപൂജ്യരാവും

2

മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും പൊലീസ് പറഞ്ഞു. അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാനും തീരുമാനിച്ചതായി അധികൃതര്‍ അറിയിച്ചു. നിലവില്‍ 17 പേരാണ് അപകടത്തില്‍പ്പെട്ട് മരിച്ചത്. 26 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മൂന്ന് പേരുടെ നില ഗുരുതരമാണെന്നും പാകൂര്‍ സിവില്‍ സര്‍ജന്‍ ആര്‍ഡി പാസ്വാന്‍ പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗുരുതരാവസ്ഥയിലുള്ള ഒരാളെ റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്ക് (റിംസ്) റഫര്‍ ചെയ്തിട്ടുണ്ടെന്നും മറ്റുള്ളവരെ മാറ്റാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍ (എസ്ഡിപിഒ) അജിത് കുമാര്‍ വിമല്‍ പറഞ്ഞു.

3

മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷവും പരിക്കേറ്റവരുടെ കുടുബങ്ങള്‍ക്ക് 50,000 രൂപയും നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. ജാര്‍ഖണ്ഡിലെ പാകൂരില്‍ നടന്ന ബസ് അപകടത്തില്‍ ഞാന്‍ വേദനിക്കുന്നു. ഈ ദുഃഖസമയത്ത്, മരിച്ചുപോയ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവര്‍ ഉടന്‍ സുഖം പ്രാപിക്കട്ടെ. പ്രധാനമന്ത്രിയുടെ റിലീഫ് ഫണ്ടില്‍ നിന്ന് 2 ലക്ഷം രൂപ വീതം അപകടത്തില്‍ മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് നല്‍കും. പരിക്കേറ്റവര്‍ക്ക് 50,000 രൂപ നല്‍കുമെന്നും പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു. രാഷ്ട്രപതി രാമനാഥ് കോവിന്ദും അപകടത്തില്‍ അനുശോചനം അര്‍പ്പിച്ചു. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കാറിനു കിലോമീറ്ററിന് 10 രൂപ ചെലവു വരുമ്പോൾ കെ-റെയിൽ 2.75 രൂപ മാത്രം: തോമസ് ഐസക്കാറിനു കിലോമീറ്ററിന് 10 രൂപ ചെലവു വരുമ്പോൾ കെ-റെയിൽ 2.75 രൂപ മാത്രം: തോമസ് ഐസക്

4

ജാര്‍ഖണ്ഡിലെ പാകൂരില്‍ ലിറ്റിപാഡ-അംദപാറ റോഡിലുണ്ടായ വാഹനാപകടത്തില്‍ നിരവധിയാളുകള്‍ മരിച്ച വാര്‍ത്ത വളരെ ദുഃഖകരമാണ്. വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും രാഷ്ട്രപതി ഭവന്‍ ട്വീറ്റില്‍ പറഞ്ഞു. കൊല്ലപ്പെട്ട 17 പേരില്‍ 15 പേരെ തിരിച്ചറിഞ്ഞതായി അധികൃതര്‍ അറിയിച്ചു. അഞ്ച് പേര്‍ സാഹിബ്ഗഞ്ചിലും മൂന്ന് പേര്‍ ദുംകയിലും പാകൂരിലും ഒരാളും പശ്ചിമ ബംഗാളില്‍ നിന്നുള്ളവരുമാണ്.

Recommended Video

cmsvideo
Omicron surge, health ministry's strict warning to states | Oneindia Malayalam
5

മുഖ്യമന്ത്രി ഹേമന്ത് സോറന്‍ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുകയും പരിക്കേറ്റവര്‍ക്ക് ശരിയായ ചികിത്സ ഉറപ്പാക്കാന്‍ ജില്ലാ ഭരണകൂടത്തോട് നിര്‍ദേശിക്കുകയും ചെയ്തു.പരേതരുടെ ആത്മാക്കള്‍ക്ക് ദൈവം ശാന്തി നല്‍കട്ടെ, ദു:ഖിതരായ കുടുംബങ്ങള്‍ക്ക് വേര്‍പാട് താങ്ങാന്‍ ശക്തി നല്‍കട്ടെ, പരിക്കേറ്റവര്‍ക്ക് ശരിയായ ചികിത്സ ലഭ്യമാക്കാന്‍ ജില്ലാ ഭരണകൂടത്തിന് ഉചിതമായ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചണ്ഡീഗഡില്‍ മേയര്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പങ്കെടുത്തേക്കില്ല, ജയ്പൂരില്‍ നിന്നെത്തില്ലചണ്ഡീഗഡില്‍ മേയര്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പങ്കെടുത്തേക്കില്ല, ജയ്പൂരില്‍ നിന്നെത്തില്ല

English summary
bus and lorry collides 17 people killed and 26 injured in jharkhand
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X