പത്മാവത്; സ്‌കൂള്‍ ബസ്സിന് നേരെ കര്‍ണി സേനയുടെ ആക്രമണം
ഗുഡ്ഗാവ്: പത്മാവത് ചലച്ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണി സേന നടത്തിയ പ്രതിഷേധത്തിനിടെ സ്‌കൂള്‍ ബസ്സിന് നേരെ ആക്രമണം. സമീപത്തു കൂടെ പോയ ബസിനു നേരെ പ്രതിഷേധക്കാര്‍ കല്ലേറു നടത്തുകയായിരുന്നു. ഗുഡ്ഗാവിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.
ജിഡി ഗോയങ്ക വേള്‍ഡ് സ്‌കൂളിലെ കുട്ടികളായിരുന്നു ബസ്സില്‍. രണ്ടാം ക്ലാസിലെ മുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്കൊപ്പം അധ്യാപകരും മറ്റ് സ്റ്റാഫ് അംഗങ്ങളും ബസ്സിലുണ്ടായിരുന്നു. സീറ്റുകള്‍ക്കിടയില്‍ താഴ്ന്നിരുന്ന് കുട്ടികള്‍ കല്ലേറില്‍ നിന്ന് അഭയം പ്രാപിക്കുന്നത് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്.

അധ്യാപകരും സ്‌കൂള്‍ ജീവനക്കാരും ചേര്‍ന്നാണ് കുട്ടികളെ ആക്രമണത്തില്‍ നിന്ന് സംരക്ഷിച്ചത്. സ്‌കൂള്‍ ബസിനു തൊട്ടു മുന്നിലുണ്ടായിരുന്ന സര്‍ക്കാര്‍ ബസ്സിനു അക്രമികള്‍ തീയിടുകയും ചെയ്തു. സംഭവം നടക്കുമ്പോള്‍ പൊലീസ് സമീപത്തുണ്ടായിരുന്നു. അതേസമയം, അവര്‍ അക്രമികളെ തടയാന്‍ ശ്രമിച്ചില്ലെന്ന് അധ്യാപകര്‍ പരാതി പറയുന്നു.
പത്മാവത് സിനിമ ബുധനാഴ്ചയാണ് റിസീസ് ചെയ്തത്. റിലീസ് തടയരുതെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടും കര്‍ണി സേനയുടെ നേതൃത്വത്തില്‍ ആക്രമണം നടത്തുകയായിരുന്നു. സിനിമ റിലീസ് ചെയ്തതിന് പിന്നാലെ ഹരിയാണ, ഗുജറാത്ത്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ സിനിമയുടെ പേരില്‍ വന്‍ അക്രമ സംഭവങ്ങളാണു റിപ്പോര്‍ട്ട് ചെയ്തത്. 25ന് ദേശീയ ബന്ദും പ്രഖ്യാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications