യുപിയിൽ ബസിന് തീപിടിച്ച് 20 പേരെ കാണാതായി: അപകടം സ്ലീപ്പർ ബസും ട്രക്കുമായി കൂട്ടിയിടിച്ച്!!
യുപിയിൽ ബസിന് തീപിടിച്ച് 20 പേരെ കാണാതായി: അപകടം സ്ലീപ്പർ ബസും ട്രക്കുമായി കൂട്ടിയിടിച്ച്!!
ലഖ്നൊ: ഉത്തർപ്രദേശിൽ ബസിന് തീപിടിച്ച് 20 പേരെ കാണാതായി. 50 യാത്രക്കാരുമായി പുറപ്പെട്ട ബസാണ് യുപിയിലെ കണ്ണൌജ് ജില്ലയിൽ വെച്ച് ട്രക്കുമായി കട്ടിയിടിച്ചാണ് തീപിടിച്ചത്. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. അപകടത്തിൽപ്പെട്ട ബസിൽ നിന്ന് 21 യാത്രക്കാരെ ഇതിനകം തന്നെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. നിരവധി പേർ അപകടത്തിൽ മരിച്ചതായാണ് സൂചന. ജയ്പൂരിലേക്ക് പോകുകയായിരുന്ന സ്ലീപ്പർ ബസും ട്രക്കുമാണ് കൂട്ടിയിടിച്ചത്. നാല് ഫയർ എഞ്ചിനുകൾ 30-40 മിനിറ്റ് സമയമെടുത്താണ് തീയണച്ചത്.

ബസിലെ 21 യാത്രക്കാരെയാണ് വലിയ പരിക്കില്ലാതെ രക്ഷപ്പെടുത്തിയിട്ടുള്ളത്. എന്നാൽ എത്ര പേർ മരിച്ചുവെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് കാൺപൂർ റേഞ്ച് ഐജി മോഹിത് അഗർവാൾ അറിയിച്ചു. അപകടത്തിൽ പരിക്കേറ്റവർക്ക് ശരിയായ ചികിത്സ ലഭ്യമാക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്.












Click it and Unblock the Notifications