കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുടിയേറ്റ തൊഴിലാളികളുമായി പോയ ബസ് അപകടത്തില്‍പെട്ടു; 5 പേര്‍ക്ക് പരിക്ക്; മൂന്നാമത്തെ അപകടം

  • By News Desk
Google Oneindia Malayalam News

സൂറത്ത്: കുടിയേറ്റ തൊഴിലളികളുമായി പോയ ബസ് അപകടത്തില്‍ പെട്ടു. ഗഞ്ചം-കാന്ധമാല്‍ അതിര്‍ത്തിയിലെ കലിംഗ ഘട്ടിന് സമീപമാണ് അപകടം. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. അമ്പതിലധികം യാത്രക്കാരായിരുന്നു ബസിലുണ്ടായിരുന്നത്. ഒഡീഷയില്‍ നിന്നും ഗുജറാത്തിലെ സൂറത്തിലേക്ക് പോയ ബസാണ് അപകടത്തില്‍ പെട്ടത്.

മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ 57 യാത്രക്കാരായിരുന്നു ബസില്‍ ഉണ്ടായിരുന്നതെന്നും ഡ്രൈവര്‍ക്ക് കൃത്യമായി റൂട്ട് അറിയാത്തതുമാണ് അപകടത്തിലേക്ക് നയിച്ചതെന്നും എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്നും അധികൃതര്‍ അറിയിച്ചു.

migration

അഗ്നിശമന സേന പ്രവര്‍ത്തകര്‍ സംഭവസ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനം നടത്തുകയാണ്. ഉദയഗിരി പൊലീസും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.
34 മണിക്കൂറിനിടെ കുടിയേറ്റ തൊഴിലാളികളുമായി പോയ മൂന്നാമത്തെ ബസാണ് അപകടത്തില്‍പ്പെടുന്നതെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
നേരത്തെ സൂറത്തില്‍ നിന്നും ഒഡിഷയിലേക്ക് അമ്പത് യാത്രക്കാരുമായി പോല വാഹനം അപകടത്തില്‍ പെട്ട് അഞ്ച് പേര്‍ക്ക് പരിക്കേറ്റിരുന്നു.

രാജ്യത്ത് കൊറോണ പ്രതിരോധ നടപടികളഉടെ ഭാദമായി ലോക്ക്ഡൗണ്‍ പപ്രഖ്യാപിച്ചതിന് പിന്നാലെ പല സംസ്ഥാനങ്ങളിലായി കുടുങ്ങി കിടക്കുന്ന കുടിയേറ്റ തൊഴിലാളികളെ സ്വന്തം നാടുകളിലെത്തിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍. എല്ലാ സാമൂഹിക മാനദണ്ഡങ്ങളും പാലിച്ച് ട്രെയിന്‍/ബസ് മാര്‍ഗമാണ് ഇവരെ നാട്ടിലെത്തിക്കുന്നത്.

അതിനിടെ മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്നും കുടിയേറ്റ തൊഴിലാളികള്‍ കോണ്‍ഗ്രീറ്റ് മിക്‌സറില്‍ ഒളിച്ചുകടക്കാന്‍ ശ്രമിച്ച സംഭവവും ഉണ്ടായിരുന്നു. കൃത്യമായി ശ്വസിക്കാന്‍ പോലും കഴിയാത്ത തരത്തില്‍ 18 കുടിയേറ്റ തൊഴിലാളികളെയാണ് പൊലീസ് പരിശോധനക്കിടെ കോണ്‍ഗ്രീറ്റ് മിക്‌സറില്‍ നിന്നും കണ്ടെത്തുകയായിരുന്നു.

കോണ്‍ക്രീറ്റ് മികസറിന്റെ ദ്വാരത്തിലൂടെയാണ് ഇവര്‍ ഉള്ളിലേക്ക് കടന്നത്. ഇവരെ കണ്ടെത്തിയതിന് പിന്നാലെ പരിശോധനകള്‍ക്ക് ശേഷം നിരീക്ഷണത്തിലേക്കയച്ചിരിക്കുകയാണ്. സംഭവത്തില്‍ വാഹനം പൊലീസ് പിടിച്ചെടുക്കുകയും ഡ്രൈവറെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

കൊറോണ പ്രതിസന്ധിയില്‍പ്പെട്ട് ഉപജീവന മാര്‍ഗം നഷ്ടപ്പെട്ടതോടെ തൊഴിലാളികള്‍ സ്വന്തം നാടുകളിലേക്ക് പോകാനുള്ള ആവശ്യം ശക്തമാക്കിയിരുന്നു.പിന്നാലെയാണ് കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയം ഇവരെ സ്വന്തം നാട്ടിലെത്തിക്കുന്നത് സംബന്ധിച്ച് ഉത്തരവിറക്കുന്നത്. രാജ്യത്ത് ഇതുവരേയും 37776 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്.

2293 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. ഇതാദ്യമായാണ് ഇത്രയും പേര്‍ക്ക് ഒരു ദിവസം രോഗം സ്ഥിരീകരിക്കുന്നത്. 71 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. ഇതോടെ രാജ്യത്തെ ഇതുവരെയുള്ള മരണ സംഖ്യ 1223 ആയി.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെ മാത്രം ആയിരത്തിലധികം പേര്‍ക്ക് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ 12296 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
.

English summary
Bus Carrying over 50 Migrant Workers Met With An Accident
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X