കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാട്ടില്‍ ഓണം ആഘോഷിക്കുന്നവര്‍ക്ക് തിരികെ ബംഗളൂരു എത്തണമെങ്കില്‍ പൊന്നുംവില നല്‍കണം

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: നാട്ടില്‍ ഒണമാഘോഷിക്കാന്‍ ബെംഗളൂരുവില്‍നിന്ന് എത്തുന്ന മലയാളികള്‍ക്ക് അത്ര നല്ല വാര്‍ത്തയല്ല ഇനി കേള്‍ക്കുന്നത്. മടക്കയാത്രയ്ക്ക് ചാലവേറും. നീണ്ട അവധിക്കുശേഷം മലയാളികള്‍ കൂട്ടത്തോടെ മടങ്ങുന്ന 26നു കേരളത്തില്‍നിന്നു ബെംഗളൂരുവിലേക്കുള്ള സ്വകാര്യബസുകളിലെ ടിക്കറ്റ് നിരക്ക് റോക്കറ്റ് പോലെ ഉയരുകയാണ്. മൂവായിരത്തിലുമധികമാണ് ടിക്കറ്റ് വില.

3170 രൂപയാണ് ഉയര്‍ന്ന നിരക്ക്. ചരക്കുസേവന നികുതി ഉള്‍പ്പെടെയാണിത്. ഈ ദിവസം ട്രെയിനിലെയും കെഎസ്ആര്‍ടിസി ബസുകളിലെയും ടിക്കറ്റുകള്‍ അതിവേഗം തീര്‍ന്നതോടെയാണു സ്വകാര്യ ഏജന്‍സികള്‍ നിരക്കുയര്‍ത്തിയത്. കേരള ആര്‍ടിസി ഈ ദിവസം ആവശ്യത്തിന് സ്‌പെഷലുകള്‍ അനുവദിച്ചില്ലയെന്നതും സ്വകാര്യ ബസുകള്‍ മുതലാക്കുന്നു.

Bengaluru Map

തിരുവനന്തപുരം (തിരുനല്‍വേലി വഴി: 1600-2900 രൂപ), കോട്ടയം (1650-2900), കോഴിക്കോട് (1000-2600), കണ്ണൂര്‍ (100-1800 രൂപ) എന്നിങ്ങനെയാണു മറ്റു സ്ഥലങ്ങളില്‍നിന്നുള്ള സ്വകാര്യ ബസുകളിലെ ടിക്കറ്റ് നിരക്ക്. ചരക്ക്,സേവന നികുതി ഇനത്തില്‍ 100-150 രൂപ വേറെയും നല്‍കണം. ഓണാവധിക്കു നാട്ടിലേക്കും തിരിച്ചും ദിവസേന ഏഴു വീതം സ്‌പെഷലുകളാണു കേരള ആര്‍ടിസി ഇതുവരെ പ്രഖ്യാപിച്ചത്.
English summary
Bus charge ncrease in Onam season
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X