റയാന്‍ സ്‌കൂളിലെ എട്ടുവയസുകാരന്റെ കൊലപാതകം; ബസ് കണ്ടക്ടര്‍ പിടിയില്‍
ഗുഡ്ഗാവ്: പ്രശസ്തമായ റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ എട്ടുവയസുകാരനായ വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ ബസ് കണ്ടക്ടര്‍ പിടിയില്‍. കുട്ടിയെ പീഡനശ്രമത്തിനിടെ കൊലപ്പെടുത്തിയതായാണ് പോലീസ് നല്‍കുന്ന സൂചന. പത്തുപേരോളം കസ്റ്റഡിയിലുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഗുഡ്ഗാവിലെ ഭോന്ദ്സി റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ രണ്ടാം ക്ലാസുകാരനായ പ്രഥ്യുമന്‍ ആണ് മരിച്ചത്. കുട്ടിയെ കഴുത്തുഞെരിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. രക്തത്തില്‍ കുളിച്ച മൃതദേഹത്തിന്റെ അടുത്തുനിന്ന് കത്തിയും കണ്ടെടുത്തിട്ടുണ്ട്. രാവിലെ 8.15 ഓടെയാണ് കുട്ടിയെ അച്ഛന്‍ സ്‌കൂളില്‍ എത്തിച്ചത്.

8.45 ഓടെ കുട്ടിയുടെ മരണവാര്‍ത്തയാണ് പിതാവിനെ തേടിയെത്തിയത്. ടോയ്‌ലറ്റിനുള്ളില്‍ കുട്ടി മരിച്ചുകിടക്കുന്നത് കണ്ട സ്‌കൂള്‍ കുട്ടികള്‍ അധ്യാപകരെ വിവരം അറിയിക്കുകയായിരുന്നു. ഉടന്‍ പോലീസ് സ്ഥലത്തെത്തി മരണം സ്ഥിരീകരിച്ചു. ഗുഡ്ഗാവിലെ സോഹ്ന റോഡിലാണ് റയാന്‍ സ്‌കൂള്‍ സ്ഥിതിചെയ്യുന്നത്.
സംഭവത്തിന് പിന്നാലെ രക്ഷിതാക്കള്‍ സ്‌കൂളില്‍ പ്രതിഷേധം നടത്തുകയും അക്രമം നടത്തുകയും ചെയ്തു. അക്രമം നടത്തിയവരെ പോലീസ് അറസ്റ്റ് ചെയ്തു. സ്‌കൂളിനുള്ളില്‍പോലും വിദ്യാര്‍ഥികള്‍ക്ക് യാതൊരു സുരക്ഷതത്വവുമില്ലെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു. സ്‌കൂളിന് കനത്ത പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി.












Click it and Unblock the Notifications