കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബസ് ഡേ ആഘോഷത്തിനിടെ അപകടം, ബസിന് മുകളില്‍ നിന്ന് താഴെക്ക് വീണ് വിദ്യാര്‍ത്ഥികള്‍, വീഡിയോ

  • By
Google Oneindia Malayalam News

ചെന്നൈ: ബസ് ഡേ ആഘോഷങ്ങള്‍ക്കിടെ ചെന്നൈയില്‍ അപകടത്തില്‍ പെട്ട് കോളേജ് വിദ്യാര്‍ത്ഥികള്‍. ആഘോഷത്തിന്‍റെ ഭാഗമായി ബസിന് മുകളില്‍ കയറിയിരുന്ന വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍ പെട്ടത്. ഏകദേശം 30 ഓളം വിദ്യാര്‍ത്ഥികള്‍ ബസ് ബ്രേക്കിട്ടപ്പോള്‍ റോഡിലേക്ക് വീഴുകയായിരുന്നു. പകടത്തിന്‍റെ ഞെട്ടിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. തിങ്കളാഴ്ചയാണ് സംഭവം.

busdaychennai

ചെന്നൈയിലെ പചയപ്പ കോളേജിലേയും അംബേദ്കര്‍ ആര്‍ട്സ് ആന്‍റ് സയന്‍സ് കോളേജിലേയും വിദ്യാര്‍ത്ഥികളാണ് തിങ്കളാഴ്ച ബസിന് മുകളില്‍ കയറി ആഘോഷിച്ചത്. ഓടുന്ന ബസിന്‍റെ ജനലില്‍ കയറി ഇരുന്നും ബസ്സിന്‍റെ മുകളില്‍ കയറിയും വിദ്യാര്‍ത്ഥികള്‍ ആഘോഷം നടത്തുകയായിരുന്നു. ആഘോഷം പൊടിപൊടുക്കുന്നതിനിടെയാണ് ബസ് പ്രതീക്ഷിതമായി ബ്രേക്കിട്ടത്. ഇതോടെ ബസിന് മുകളിലുള്ള വിദ്യാര്‍ത്ഥികള്‍ റോഡിലേക്ക് വീഴുകയായിരുന്നു. സംഭവത്തിന്‍റെ വീഡിയോ വൈറലായതിന് പിന്നാലെ 24 വിദ്യാര്‍ത്ഥികളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

<strong> എംഎല്‍എയും 11 കൗണ്‍സിലര്‍മാരും ബിജെപിയില്‍ ചേര്‍ന്നു! മമതയ്ക്ക് വീണ്ടും ഇരുട്ടടി</strong> എംഎല്‍എയും 11 കൗണ്‍സിലര്‍മാരും ബിജെപിയില്‍ ചേര്‍ന്നു! മമതയ്ക്ക് വീണ്ടും ഇരുട്ടടി

വേനല്‍ അവധി കഴിഞ്ഞ കോളേജ് തുറക്കുന്നതിന്‍റെ ആദ്യ ദിവസമാണ് ചൈന്നെയില്‍ വിദ്യാര്‍ത്ഥികള്‍ ബസ് ഡേ ആഘോഷിക്കുന്നത്. ബസിന് മുകളില്‍ കയറി പാട്ട് പാടിയും നൃത്തം വെച്ചുമാണ് വിദ്യാര്‍ത്ഥികള്‍ യാത്ര ചെയ്യുകയാണ് പതിവ്. ബസ് ഡേ ആഘോഷിക്കരുത് പോലീസ് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കിലും ഇതെല്ലാം ലംഘിച്ചാണ് വിദ്യാര്‍ത്ഥികളുടെ ആഘോഷം. 2011 ൽ മദ്രാസ് ഹൈക്കോടതി ബസ് ഡേ ആഘോഷത്തിന് സംസ്ഥാനത്ത് വിലക്കേർപ്പെടുത്തിയിരുന്നു.

<strong>ബംഗാളിലും ഒഡീഷയിലും ബിജെപി മുന്നേറിയത് 'ഈ തന്ത്രം' ഉപയോഗിച്ച്! രണ്ട് വര്‍ഷം മുന്‍പേ, ഷായുടെ പദ്ധതി</strong>ബംഗാളിലും ഒഡീഷയിലും ബിജെപി മുന്നേറിയത് 'ഈ തന്ത്രം' ഉപയോഗിച്ച്! രണ്ട് വര്‍ഷം മുന്‍പേ, ഷായുടെ പദ്ധതി

<strong>ഷീല ദീക്ഷിതിന്‍റെ രാജി ആവശ്യപ്പെട്ട് നേതാക്കള്‍! രാഹുല്‍ ഗാന്ധിക്ക് പ്രത്യേകം കത്ത്</strong>ഷീല ദീക്ഷിതിന്‍റെ രാജി ആവശ്യപ്പെട്ട് നേതാക്കള്‍! രാഹുല്‍ ഗാന്ധിക്ക് പ്രത്യേകം കത്ത്

English summary
Bus day celebration turns traggic in Chennai, video goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X