ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു; 25 മരണം, നിരവധി പേർക്ക് പരിക്ക്, രക്ഷാപ്രവർത്തനം തുടരുന്നു
ദില്ലി: ഉത്തരാഖണ്ഡിൽ വിവാഹ സംഘം സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് 25 മരണം. . ഉത്തരാഖണ്ഡിലെ പൗരി ഗഡ്വാൽ ജില്ലയിലെ സിംദി ഗ്രാമത്തിൽ റിഖ്‌നിഖൽ-ബിരോഖൽ റോഡിലാണ് അപകടം നടന്നത്. 21 പേരെ രക്ഷിക്കാനായി. രക്ഷാപ്രവർത്തനം തുടരുകയാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പ്രാഥമിക റിപ്പോർട്ട് പ്രകാരം 50 ഓളം ആളുകൾ ബസിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം. ഹരിദ്വാറിലെ ലാൽദംഗിൽ നിന്നും കടഗ്വോൺ വഴിയായിരുന്നു ബസ് വന്നത്. '25 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. പോലീസും എസ് ആർ ഡി എഫും ചേർന്ന് 21 പേരെയാണ് രാത്രിയോടെ രക്ഷിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കുടുംബാംഗങ്ങളിൽ നിന്നും വിവരങ്ങൾ ശേഖരിക്കുകയാണ്. രക്ഷാപ്രവർത്തനം തുടരുകാണ്', ഡിജിപി അശോക് കുമാർ പറഞ്ഞു.
പ്രവർത്തനങ്ങൾ ഏകോപിപ്പാകനുള്ള സൗകര്യങ്ങൾ ഒരുക്കിയതായും പ്രദേശവാസികളും രക്ഷാപ്രവർത്തനത്തിൽ പങ്ക് ചേർന്നതായും മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അറിയിച്ചു.












Click it and Unblock the Notifications