ബസ് സ്റ്റാന്‍ഡ് തകര്‍ന്ന് നാല് പേര്‍ മരിച്ചു: കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നു!
കോയമ്പത്തൂരിലെ സോമാനൂര്‍ നഗരത്തിലാണ് സംഭവം
കോയമ്പത്തൂര്‍: ബസ് സ്റ്റാന്‍ഡിന്‍റെ മേല്‍ക്കൂര തകര്‍ന്നുവീണ് നാലുപേര്‍ മരിച്ചു. കോയമ്പത്തൂരിലെ സോമാനൂര്‍ നഗരത്തിലാണ് സംഭവം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസിന്‍റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നുണ്ട്.

യാത്രക്കാര്‍ക്ക് മുകളിലേയ്ക്ക് ബസ് സ്റ്റാന്‍ഡിന്‍റെ മേല്‍ക്കൂര തകര്‍ന്നുവീണുവെന്നാണ് പോലീസിന് ലഭിച്ച വിവരം. കൂടുതല്‍ പേര്‍ക്ക് പരിക്കേല്‍ക്കാന്‍ സാധ്യതയുള്ളതായി പോലീസ് പറഞ്ഞു. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധിപേരാണ് കുടുങ്ങിക്കിടക്കുന്നത്. കോയമ്പത്തൂര്‍ നഗരത്തില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയാണ് സംഭവമുണ്ടായത്.












Click it and Unblock the Notifications