ബസ് യാത്ര ചെലവേറും:ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തി കർണാടക;35 ശതമാനം വർധനവ്

കർണാടകയിൽ ബസ് ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു. സംസ്ഥാനത്തെ നാല് ട്രാൻസ്പോർട്ട് കോർപറേഷനുകളിലും വർധനവ് വരുത്തിയിട്ടുണ്ട്. ഇതോടെ ബിഎംടിസി നിരക്കുകളിൽ 32 മുതൽ 35 ശതമാനം വരെ വർധനവ് ഉണ്ടാകും. കെഎസ്ആർടിസി, എൻഡബ്ല്യുകെആർടിസി , കെകെആർടിസി എന്നിവയിൽ 23 ശതമാനം വർധനവാണ് ഉണ്ടാകുക.

നിരക്ക് വർധനവോടെ ചെറിയ ദൂര യാത്രകൾക്ക് പോലും ഉയർന്ന ടിക്കറ്റ് നിരക്ക് നൽകേണ്ടി വരും. ബിഎംടിസി ബസുകളിൽ 2 കിമി വരെയുള്ള യാത്രക്ക് 10 രൂപയാകും നിരക്ക്. നേരത്തേ ഇത് 6 രൂപയായിരുന്നു. അതായത് 67 ശതമാനം വർധനവ്. 2-4 കിമി യാത്ര ചെയ്യുന്നവർക്ക് 6 രൂപ അധികമായി നൽകേണ്ടി വരും. അതേസമയം ദീർഘദൂര യാത്രകൾക്ക് 12 രൂപ അധികം നൽകേണ്ടി വരും.

kbs2-3

മജസ്റ്റിക്കിൽ നിന്നും ശിവാജിനഗറിലേക്കുള്ള യാത്രക്ക് ഇനി മുതൽ 18 രൂപയായിരിക്കും നിരക്ക്. നേരത്തേ ഇത് 12 രൂപയാണ്. മജസ്റ്റിക്-യശ്വന്തപൂർ, മജസ്റ്റിക്-വിജയനഗർ യാത്രക്ക് 18 രൂപയ്ക്ക് പകരം 25 രൂപ നൽകണം. 30 രൂപ ടിക്കറ്റ് നിരക്ക് ഉണ്ടായിരുന്ന അത്തിബെല്ലയിലേക്ക് 42 രൂപയായിരിക്കും ഇനി നിരക്ക്.

ബിഎംടിസിയുടെ വജ്ര എസി സർവ്വീസുകളിലും ടിക്കറ്റ് നിരക്ക് കൈപ്പൊള്ളിക്കും. ആദ്യ ആറ് കിലോ മീറ്ററിന് 5 രൂപ അധികം നൽകേണ്ടി വരും. 6-18 കിമിക്ക് 10 രൂപയും. ദീർഘദൂര യാത്രകൾക്ക് 15 രൂപ അധികമായി നൽകണം.

സെൻട്രൽ സിൽക്ക് ബോഡിൽ നിന്നും ഹെബ്ബാളിലേക്ക് 55 രൂപയ്ക്ക് പകരം 65 രൂപയായിരിക്കും ടിക്കറ്റ് നിരക്ക്. മജസ്റ്റിക്-അത്തിബെല്ലെ ടിക്കറ്റ് നിരക്ക് 60 ൽ നിന്നും 70 ആകും.

കെഎസ്ആർടിസി, എൻഡബ്ല്യുകെആർടിസിസി, കെകെആർടിസി നിരക്കുകൾ ആദ്യ അഞ്ച് സ്റ്റേജിന് 9 രൂപയാണ് വർധിപ്പിച്ചത്. 10 സ്റ്റേജ് വരെ 18 രൂപയും. ഇതോടെ 35 രൂപയുണ്ടായിരുന്ന ബെംഗളൂരു-നെലമംഗല യാത്രക്ക് 44 രൂപ നൽകേണ്ടി വരും. നേരത്തേ ഇത് 35രൂപയായിരുന്നു. ഈ റൂട്ടിൽ എക്സ്പ്രസ് സർവ്വീസുകളിൽ 80 രൂപയായിരുന്ന ടിക്കറ്റ് നിരക്ക് 100 രൂപയാകും. മാണ്ഡ്യയിലേക്ക് 110 രൂപയ്ക്ക് പകരം 136 രൂപയും.

വർധിച്ചുവരുന്ന ഡീസൽ വിലയും പ്രവർത്തന ചെലവും ജീവനക്കാരുടെ ശമ്പളവും മറ്റ് ചിലവുകളുമെല്ലാം കണക്കിലെടുത്താണ് നിരക്ക് വർധനവ് ഏർപ്പെടുത്തിയതെന്ന് ഗതാഗത മന്ത്രി ബൈരതി സുരേഷ് പറഞ്ഞു. കഴിഞ്ഞ 10 വർഷത്തിനിടെ
കെഎസ്ആർടിസി, എൻഡബ്ല്യുകെആർടിസിസി, കെകെആർടിസി നിരക്കുകൾ രണ്ട് തവണ മാത്രമാണ് വർധിപ്പിച്ചതെന്നും അതേസമയം ബിഎംടിസി നിരക്കുകൾ ഒരു തവണ മാത്രമാണ് വർധിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma