ലോൺ തിരിച്ചടക്കാതെ ഉടമ മരിച്ചു; ഓടിക്കൊണ്ടിരുന്ന ബസ്സ് 34 യാത്രക്കാർക്കൊപ്പം പിടിച്ചെടുത്തു!
ആഗ്ര: ലോണ്‍ തിരിച്ചടക്കാത്തതിന്റെ പേരില്‍ യാത്രക്കാരെ ഉള്‍പ്പെടെ ബസ്സ് ധനകാര്യ സ്ഥാപനം പിടിച്ചെടുത്തതായി ആരോപണം. ഉത്തര്‍ പ്രദേശിലെ ആഗ്രയിലാണ് സംഭവമുണ്ടായിരിക്കുന്നത്. ബസ്സിന്റെ ഉടമ ലോണ്‍ തിരിച്ചടക്കാത്തതിനെ തുടര്‍ന്നാണ് ധനകാര്യ സ്ഥാപനത്തിലെ ജോലിക്കാരെത്തി ബസ് പിടിച്ചെടുത്തത്.
ഹരിയാനയിലെ ഗുഡ്ഗാവില്‍ നിന്നും മധ്യപ്രദേശിലെ ഗ്വാളിയോറിലേക്ക് യാത്രക്കാരുമായി പോവുകയായിരുന്നു ബസ്സ് എന്ന് പോലീസ് പറയുന്നു. ബുധനാഴ്ച രാവിലെ മാല്‍പുര പോലീസ് സ്റ്റേഷന് പരിധിയില്‍ വെച്ചാണ് സംഭവമുണ്ടായിരിക്കുന്നത്. ആഗ്രയിലെ ന്യൂ സതേണ്‍ ബൈപ്പാസിന് സമീപത്തുളള റൈഗാഡ് ടോള്‍ പിന്നിട്ടതിന് ശേഷമാണ് ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് ബസ്സ് തടഞ്ഞത്.

Recommended Video
34 യാത്രക്കാരാണ് ബസ്സില്‍ ഉണ്ടായിരുന്നത്. വാഹനം പിടിച്ചെടുക്കാന്‍ എത്തിയ ആളുകള്‍ യാത്രക്കാരെ ഇറക്കി വിടാതെ അവരെയടക്കം പിടിച്ചെടുക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ബസ്സില്‍ നിന്നും ഇറങ്ങിയ മൂന്ന് യാത്രക്കാരാണ് ബസ്സ് ധനകാര്യ സ്ഥാപനത്തിന്റെ ആളുകള്‍ പിടിച്ചെടുത്തുവെന്ന് അറിയിച്ചതെന്ന് സീനിയര്‍ സൂപ്രണ്ട് ഓഫ് പോലീസ് ബബ്ലു കുമാര്‍ അറിയിച്ചു.
ബസ്സിലെ യാത്രക്കാരായ ഗ്വാളിയോറില്‍ നിന്നുളള മൂന്ന് പേരാണ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ഗുഡ്ഗാവില്‍ നിന്നും പന്നയിലേക്ക് ബസ്സില്‍ പോവുകയായിരുന്ന തങ്ങളെ ബസ്സിനൊപ്പം ഫിനാന്‍സിംഗ് സ്ഥാപനത്തിലെ ആളുകള്‍ പിടിച്ചെടുത്തു എന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ് എന്ന് ബബ്ലു കുമാര്‍ അറിയിച്ചു.
ബസ്സിന് വേണ്ടി പണം മുടക്കിയ ഫിനാന്‍സ് കമ്പനിയുടെ ആളുകളാണ് ബസ് പിടിച്ചെടുത്തതിന് പിന്നാല് എന്നാണ് പ്രാഥമിക അന്വേഷണത്തില്‍ നിന്നും വ്യക്തമായതെന്നും ബബ്ലു കുമാര്‍ പറഞ്ഞു. ബസ്സ് കണ്ടെത്താന്‍ പോലീസ് തിരച്ചില്‍ നടത്തുന്നുണ്ട്. ബസ്സിലെ എല്ലാ യാത്രക്കാരും ഡ്രൈവറും സുരക്ഷിതരാണെന്ന് പോലീസ് പറയുന്നു. ബസ് ഝാന്‍സിയില്‍ എത്തിയിട്ടുണ്ടെന്നും പോലീസ് പറയുന്നു. ബസ്സുടമ കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. ഇതോടെയാണ് ഫിനാന്‍സ് കമ്പനിക്കാര് നിയമവിരുദ്ദമായി ബസ് പിടിച്ചെടുത്തത് എന്നും സംസ്ഥാന അഡീഷണല്‍ ഹോം സെക്രട്ടറി അവിനാശ് അവസ്ഥി അറിയിച്ചു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications