കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോൺ തിരിച്ചടക്കാതെ ഉടമ മരിച്ചു; ഓടിക്കൊണ്ടിരുന്ന ബസ്സ് 34 യാത്രക്കാർക്കൊപ്പം പിടിച്ചെടുത്തു!

Google Oneindia Malayalam News

ആഗ്ര: ലോണ്‍ തിരിച്ചടക്കാത്തതിന്റെ പേരില്‍ യാത്രക്കാരെ ഉള്‍പ്പെടെ ബസ്സ് ധനകാര്യ സ്ഥാപനം പിടിച്ചെടുത്തതായി ആരോപണം. ഉത്തര്‍ പ്രദേശിലെ ആഗ്രയിലാണ് സംഭവമുണ്ടായിരിക്കുന്നത്. ബസ്സിന്റെ ഉടമ ലോണ്‍ തിരിച്ചടക്കാത്തതിനെ തുടര്‍ന്നാണ് ധനകാര്യ സ്ഥാപനത്തിലെ ജോലിക്കാരെത്തി ബസ് പിടിച്ചെടുത്തത്.

ഹരിയാനയിലെ ഗുഡ്ഗാവില്‍ നിന്നും മധ്യപ്രദേശിലെ ഗ്വാളിയോറിലേക്ക് യാത്രക്കാരുമായി പോവുകയായിരുന്നു ബസ്സ് എന്ന് പോലീസ് പറയുന്നു. ബുധനാഴ്ച രാവിലെ മാല്‍പുര പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വെച്ചാണ് സംഭവമുണ്ടായിരിക്കുന്നത്. ആഗ്രയിലെ ന്യൂ സതേണ്‍ ബൈപ്പാസിന് സമീപത്തുളള റൈഗാഡ് ടോള്‍ പിന്നിട്ടതിന് ശേഷമാണ് ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് ബസ്സ് തടഞ്ഞത്.

BUS

Recommended Video

cmsvideo
കേരളത്തില്‍ ഇന്ന് റെക്കോര്‍ഡ് കൊവിഡ് കേസുകള്‍

34 യാത്രക്കാരാണ് ബസ്സില്‍ ഉണ്ടായിരുന്നത്. വാഹനം പിടിച്ചെടുക്കാന്‍ എത്തിയ ആളുകള്‍ യാത്രക്കാരെ ഇറക്കി വിടാതെ അവരെയടക്കം പിടിച്ചെടുക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ബസ്സില്‍ നിന്നും ഇറങ്ങിയ മൂന്ന് യാത്രക്കാരാണ് ബസ്സ് ധനകാര്യ സ്ഥാപനത്തിന്റെ ആളുകള്‍ പിടിച്ചെടുത്തുവെന്ന് അറിയിച്ചതെന്ന് സീനിയര്‍ സൂപ്രണ്ട് ഓഫ് പോലീസ് ബബ്ലു കുമാര്‍ അറിയിച്ചു.

ബസ്സിലെ യാത്രക്കാരായ ഗ്വാളിയോറില്‍ നിന്നുളള മൂന്ന് പേരാണ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ഗുഡ്ഗാവില്‍ നിന്നും പന്നയിലേക്ക് ബസ്സില്‍ പോവുകയായിരുന്ന തങ്ങളെ ബസ്സിനൊപ്പം ഫിനാന്‍സിംഗ് സ്ഥാപനത്തിലെ ആളുകള്‍ പിടിച്ചെടുത്തു എന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ് എന്ന് ബബ്ലു കുമാര്‍ അറിയിച്ചു.

ഗെഹ്ലോട്ടോ ഖാർഗെയോ? ഗാന്ധി കുടുംബത്തിന് പുറത്ത് നിന്ന് കോൺഗ്രസിന് അധ്യക്ഷൻ, തിരിച്ചടിക്കും!ഗെഹ്ലോട്ടോ ഖാർഗെയോ? ഗാന്ധി കുടുംബത്തിന് പുറത്ത് നിന്ന് കോൺഗ്രസിന് അധ്യക്ഷൻ, തിരിച്ചടിക്കും!

ബസ്സിന് വേണ്ടി പണം മുടക്കിയ ഫിനാന്‍സ് കമ്പനിയുടെ ആളുകളാണ് ബസ് പിടിച്ചെടുത്തതിന് പിന്നാല്‍ എന്നാണ് പ്രാഥമിക അന്വേഷണത്തില്‍ നിന്നും വ്യക്തമായതെന്നും ബബ്ലു കുമാര്‍ പറഞ്ഞു. ബസ്സ് കണ്ടെത്താന്‍ പോലീസ് തിരച്ചില്‍ നടത്തുന്നുണ്ട്. ബസ്സിലെ എല്ലാ യാത്രക്കാരും ഡ്രൈവറും സുരക്ഷിതരാണെന്ന് പോലീസ് പറയുന്നു. ബസ് ഝാന്‍സിയില്‍ എത്തിയിട്ടുണ്ടെന്നും പോലീസ് പറയുന്നു. ബസ്സുടമ കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. ഇതോടെയാണ് ഫിനാന്‍സ് കമ്പനിക്കാര്‍ നിയമവിരുദ്ദമായി ബസ് പിടിച്ചെടുത്തത് എന്നും സംസ്ഥാന അഡീഷണല്‍ ഹോം സെക്രട്ടറി അവിനാശ് അവസ്ഥി അറിയിച്ചു.

'വക്കീൽ നോട്ടീസയച്ചതിൻ്റെ പിരാന്ത്'! മാതൃഭൂമി കണ്ണുരുട്ടിയാൽ പേടിക്കില്ല, തുറന്നടിച്ച് ജലീൽ!'വക്കീൽ നോട്ടീസയച്ചതിൻ്റെ പിരാന്ത്'! മാതൃഭൂമി കണ്ണുരുട്ടിയാൽ പേടിക്കില്ല, തുറന്നടിച്ച് ജലീൽ!

'പ്രധാനമന്ത്രിയെ ജനം തല്ലുമെന്ന് രാഹുൽ പറഞ്ഞു'! സോണിയയേയും രാഹുലിനേയും പ്രതിക്കൂട്ടിലാക്കി ബിജെപി!'പ്രധാനമന്ത്രിയെ ജനം തല്ലുമെന്ന് രാഹുൽ പറഞ്ഞു'! സോണിയയേയും രാഹുലിനേയും പ്രതിക്കൂട്ടിലാക്കി ബിജെപി!

English summary
Bus with passengers seized by finance company in Agra for not repaying loan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X