യുവ എഴുത്തുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; വ്യവസായിക്കെതിരെ കേസ്
മുംബൈ: യുവ എഴുത്തുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ വ്യവസായിക്കെതിരേ കേസെടുത്തു. മുംബൈയിലെ ജൂഹുവില്‍ ആണ് സംഭവം.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് 75-കാരനായ വ്യവസായിക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. അംബോലി പോലീസ് സ്റ്റേഷനിലെത്തിയാണ് യുവതി വ്യവാസയിക്ക് എതിരെ പരാതി നല്‍കിയത്.

ജൂഹുവിലെ പഞ്ചനക്ഷ ഹോട്ടലില്‍ വെച്ചായിരുന്നു പീഡനം നടന്നത് എന്നാണ് യുവതി പരാതിയില്‍ പറഞ്ഞിരിക്കുന്നത്. സംഭവം പുറത്തുപറഞ്ഞാല്‍ കൊന്നുകളയും എന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ പേരിലാണ് ഭീഷണിപ്പെടുത്തിയതെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.
'ആളുകള്‍ അവര്‍ക്ക് തോന്നുന്നത് പോലെ വിചാരിക്കട്ടെ..' പുതിയ ഫോട്ടോയുമായി അമൃത സുരേഷ്
പ്രതിയായ വ്യവസായി നേരത്തെ യുവതിയില്‍ നിന്ന് രണ്ടുകോടി രൂപ വായ്പ വാങ്ങിയിരുന്നു. ഇത് തിരിച്ചുചോദിച്ചതിന് പിന്നാലെയാണ് യുവതിക്കെതിരേ അതിക്രമങ്ങള്‍ നടന്നത്.
ഇതിനെതിരെ പ്രതികരിച്ചപ്പോഴാണ് ദാവൂദ് ഇബ്രാഹിമിന്റെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തിയത്. പോലീസിനെ സമീപിച്ചാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി ഡി കമ്പനിയുടെ പേരില്‍ ഫോണ്‍കോള്‍ വന്നതായും യുവതിയുടെ പരാതിയില്‍ പറയുന്നു.












Click it and Unblock the Notifications