കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

5 വര്‍ഷം നീണ്ട അവിഹിതബന്ധം; ബിസിനസുകാരനെ കൊലപ്പെടുത്തിയ സ്ത്രീ അറസ്റ്റില്‍

  • By Anwar Sadath
Google Oneindia Malayalam News

മുംബൈ: അഞ്ചുവര്‍ഷം നീണ്ട അവിഹിതബന്ധത്തിനൊടുവില്‍ ബിസിനസുകാരനെ കൊലപ്പെടുത്തി രക്ഷപ്പെട്ട സ്ത്രീ അറസ്റ്റില്‍. മുംബൈയില്‍ ജുഹു താര റോഡ് താമസക്കാരനായ തിലക് രാജ് രജ്പുത് ആണ് കൊല്ലപ്പെട്ടത്. സംഭവം നടന്നയുടനെ രക്ഷപ്പെട്ട സ്ത്രീയെ മണിക്കൂറുകള്‍ക്കകം പോലീസ് പിടികൂടുകയായിരുന്നു.

എസ്‌വി റോഡില്‍ വെച്ച് കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. തിലക് രാജും നാല്‍പ്പത്തിമൂന്നുകാരിയായ സ്ത്രീയും എസ്‌യുവിയില്‍വെച്ച് വാക്കുതര്‍ക്കമുണ്ടാവുകയായിരുന്നു. അഞ്ചുവര്‍ഷം നീണ്ട അവിഹിതബന്ധം അവസാനിപ്പിക്കണമെന്ന സ്ത്രീയുടെ നിര്‍ബന്ധമാണ് വാക്കുതര്‍ക്കത്തിനിടയാക്കിയതെന്ന് പോലീസ് പറയുന്നു.

arrest

സ്ത്രീയെ വേര്‍പിരിയാന്‍ ബിസിനസുകാരന്‍ ഒരുക്കമായിരുന്നില്ല. ഇതോടെ കത്തി ഉപയോഗിച്ച് സ്ത്രീ തിലക് രാജിന്റെ കഴുത്തില്‍ മുറിവേല്‍പ്പിക്കുകയായിരുന്നു. ഉടന്‍ സംഭവസ്ഥലത്തുനിന്നും രക്ഷപ്പെടുകയും ചെയ്തു. നൈറ്റ് പട്രോളിങ്ങിനിറങ്ങിയ പോലീസ് ദുരൂഹസാഹചര്യത്തില്‍ കണ്ട കാറില്‍ പരിശോധന നടത്തിയപ്പോഴാണ് ഒരാളെ അവശനിലയില്‍ കണ്ടെത്തിയത്.

ഉടന്‍ കൂപ്പര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രാത്രി നടന്ന അന്വേഷണത്തിനൊടുവില്‍ സ്ത്രീയെ പിടികൂടികയും ചെയ്‌തെന്ന് സാന്താക്രൂസ് പോലീസ് സ്‌റ്റേഷന്‍ സീനിയര്‍ ഇന്‍സ്‌പെക്ടര്‍ ശാന്തനു പവാര്‍ അറിയിച്ചു. കൊലപാതകത്തിന് പിന്നില്‍ മറ്റാരെങ്കിലും ഉണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.

English summary
Business man murdered over love affair in Mumbai Santacruz
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X