Get Updates
Get notified of breaking news, exclusive insights, and must-see stories!

വ്യാപാരിയെ ദന്പതിമാര്‍ തീയിട്ട് കൊന്നു

മഥുര: വ്യാപാരിയെ ദമ്പതിമാര്‍ ഉള്‍പ്പടെ മൂന്ന് പേര്‍ ചേര്‍ന്ന് പെട്രോളൊഴിച്ച് കത്തിച്ചു. ഉത്തര്‍പ്രദേശിലെ മധുരയിലാണ് സംഭവം നടക്കുന്നത്. ദിനേഷ് അഗര്‍വാള്‍(32) എന്ന വസ്ത്രവ്യാപാരിയെയാണ് പട്ടാപ്പകല്‍ തീയിട്ട് കൊന്നത്. ഇയാളില്‍ നിന്നും വസ്ത്രങ്ങള്‍ വാങ്ങിയ ദമ്പതിമാരാണ് കൊലപാതത്തിന് പിന്നില്‍

ദിനേഷിന്റെ സഹോദരന്റെ പരാതിയെത്തുടര്‍ന്ന് മോഹന്‍ലാല്‍, ഭാര്യ പുഷ്പ ബിസിനസ് പാര്‍ട്ണര്‍ ബോബി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഏപ്രില്‍ 16 ബുധനാഴ്ചയാണ് മഥുര ജില്ലയില്‍ സംഭവം നടക്കുന്നത്.

UP

സംഭവത്തെപ്പറ്റി പൊലീസ് പറയുന്നതിങ്ങനെ. കൃഷ്ണ വിഗ്രഹങ്ങളില്‍ ചാര്‍ത്താനുള്ള വസ്ത്രങ്ങള്‍ ദമ്പതിമാര്‍ ദിനേഷില്‍ നിന്നുമാണ് വാങ്ങിയത്. എന്നാല്‍ പണം നല്‍കിയില്ല. നിശ്ചിത സമയത്തിനുള്ളില്‍ പണം നല്‍കാമെന്ന വാഗ്ദാനത്തിന്മേലാണ് കച്ചവടം നടന്നത്.

എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും ദമ്പതിമാര്‍ പണം നല്‍കിയില്ല. തുടര്‍ന്ന് താന്‍ കബളിപ്പിയ്ക്കപ്പെടുകയാണെന്ന് ദിനേഷിന് തോന്നി. ഇയാള്‍ ദമ്പതിമാരുടെ വീട്ടിലെത്തുകയും ബുധനാഴ്ച വൈകുന്നേരത്തിന് മുമ്പ് പണംനല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്നാണ് ദമ്പതിമാര്‍ ദിനേഷിന്റെ ദേഹത്തേയ്ക്ക് പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+