ലോക്സഭാ ലോഗിൻ നൽകി, താൽപര്യമില്ലാത്ത കാര്യങ്ങൾക്ക് നിർബന്ധിച്ചു ;മൊയ്ത്രക്കെതിരെയുള്ള സത്യവാങ്മൂലം
ന്യൂഡൽഹി: തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര കൈക്കൂലി വാങ്ങിയ കേസിൽ ഗുരുതര ആരോപണവുമായി വ്യവസായി ദർശൻ ഹിരാനന്ദാനി. പ്രധാനമന്ത്രിക്കെതിരെയും അദാനി ഗ്രൂപ്പിനെതിരെയുമുള്ള ചോദ്യങ്ങൾ ചോദിക്കുന്നതിനായി എം.പി മഹുവ മൊയ്ത്രയുടെ ലോക്സഭാ ലോഗിൻ ഐ ഡി ഉപയോഗിച്ചതായും വെളിപ്പെടുത്തൽ.
വ്യവസായി ദർശൻ ഹിരാ നന്ദാനി പാർലമെന്റ് എത്തിക്സ് കമ്മിറ്റിയ്ക്ക് മുൻപാകെ 3 പേജ് അടങ്ങുന്ന സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്. ഈ സത്യവാങ്മൂലത്തിലാണ് ഒഫീഷ്യൽ ലോഗിൻ ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങൾ പുറത്തു വന്നത്.

ചോദ്യങ്ങൾ ചോദിക്കാനായി പ്രതിഫലവും വാങ്ങി. ആഡംബര വസ്തുക്കളും , യാത്രയുടെയും താമസത്തിന്റെയും ചെലവുകളും ഉൾപ്പെടെ മഹുവ മൊയ്ത്ര ചോദിച്ചതായി വ്യവസായി സത്യവാങ്മൂലത്തിൽ പറയുന്നു. അദാനി കമ്പനിയുമായി ബന്ധപ്പെട്ട വിഷയത്തിൽ രാഹുൽ ഗാന്ധി ഉൾപ്പെടെ നിരവധി കോൺഗ്രസ് നേതാക്കളുമായി അവർ ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
അതേ സമയം തനിക്കെതിരെയുള്ള ആരോപണങ്ങൾക്കെതിരെ മൊയ്ത്രയുടെ മാനനഷ്ടത്തിനായി സമർപ്പിച്ച ഹർജി ഒക്ടോബർ 31-ന് പരിഗണിക്കും. കേസിൽ വാദിക്കാൻ താത്പര്യമില്ലെന്ന് കാട്ടി മഹുവ മൊയ്ത്രയുടെ അഭിഭാഷകൻ ഇന്ന് കേസിൽ നിന്ന് പിന്മാറിയതിനെ തുടർന്ന് കേസ് മാറ്റിവയ്ക്കുകയായിരുന്നു.
മഹുവയ്ക്കെതിരെ സിബിഐക്ക് നൽകിയ പരാതി പിൻവലിക്കാൻ മോയ്ത്രയുടെ അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ വ്യാഴാഴ്ച രാത്രി തന്നെ ഫോണിൽ ബന്ധപ്പെട്ടതായി എതിർ ഭാഗം അഭിഭാഷകൻ ജയ് അനന്ത് ദേഹാദ്രായി കോടതിയെ അറിയിച്ചിരുന്നു.
ദർശൻ ഹിരാനന്ദാനി സമർപ്പിച്ച സത്യവാങ്മൂലത്തിലെ പ്രസക്ത ഭാഗങ്ങൾ
1. മഹുവ മൊയ്ത്രയ്ക്ക് ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന ഒരാൾ ആകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പ്രശസ്തയാകാനുള്ള എളുപ്പവഴി പ്രധാന മന്ത്രിയെ വ്യക്തിപരമായി ആക്രമിക്കുകയാണെന്ന് അവരുടെ സുഹൃത്തുക്കളും ഉപദേശകരും പറഞ്ഞു.
2. ഗൗതം അദാനിയെ ആക്രമിക്കുക എന്നതാണ് പ്രധാനമന്ത്രി മോദിയെ ആക്രമിക്കാനുള്ള ഏക മാർഗമെന്ന് അവൾ കരുതിയിരുന്നു. അവർ രണ്ടു പേരും വളരെ പ്രശസ്തരായ ആളുകളാണെന്നതും , ഗുജറാത്തുകാർ ആണെന്നതും ഇതിന്റെ ആക്കം കൂട്ടി.
3. അദാനി ഗ്രൂപ്പിനെ ലക്ഷ്യമിട്ട് സർക്കാരിനെ നാണം കെടുത്തുമെന്ന തരത്തിൽ ചില ചോദ്യങ്ങൾ അവർ തയ്യാറാക്കിയിരുന്നു.
4. മഹുവയുടെ പാർലിമെന്റ് ഇമെയിൽ ഐഡിയാണ് ആദ്യം നൽകിയത്. അതിൽ പ്രധാനമന്ത്രിയോട് ചോദിക്കാനുള്ള ചോദ്യങ്ങൾ അയക്കുവാൻ എന്നോട് പറഞ്ഞു. എന്നാൽ പിന്നീട് പാർലമെന്റ് ലോഗിനും പാസ്‌വേഡും എനിക്ക് നൽകി. ഇങ്ങനെ എനിക്ക് ചോദ്യങ്ങൾ നേരിട്ട് പോസ്റ്റ് ചെയ്യാനുള്ള ആക്സസ് ലഭിച്ചു.
5. ഈ ആക്രമണത്തിൽ രാഹുൽ ഗാന്ധി ഉൾപ്പെടെ നിരവധി കോൺഗ്രസ് നേതാക്കളുമായി അവർ ആശയവിനിമയം നടത്തിയിരുന്നു.
6. ഫിനാൻഷ്യൽ ടൈംസ്, ന്യൂയോർക്ക് ടൈംസ്, ബിബിസി തുടങ്ങിയവയിൽ ജോലി ചെയ്യുന്ന പല അന്താരാഷ്ട്ര മാധ്യമപ്രവർത്തകരുമായും നിരവധി ഇന്ത്യൻ പ്രസിദ്ധീകരണങ്ങളുമായും ഇവർ ബന്ധം പുലർത്തിയിരുന്നു.
7. അദാനി ഗ്രൂപ്പിലെ മുൻ ജീവനക്കാരെന്ന് അവകാശപ്പെടുന്ന ചിലർ ഉൾപ്പെടെ നിരവധി സോഴ്സുകളിൽ നിന്ന് അവർക്ക് വിവരങ്ങൾ കിട്ടിയിരുന്നു. സ്ഥിരീകരിക്കാത്ത പല വിവരങ്ങളും അതിൽ ഉണ്ടായിരുന്നു. ചില വിവരങ്ങൾ അവർ എന്നോടും പറഞ്ഞിരുന്നു. അതിന്റെ അടിസ്ഥാനത്തിലും പാർലമെന്ററി ലോഗിൻ ഉപയോഗിച്ച് ഞാൻ ചോദ്യങ്ങൾ പോസ്റ്റ് ചെയ്തിരുന്നു.
8. പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധി, ശശി തരൂർ, പിനാകി മിശ്ര എന്നിവരുമായി അവർ വളരെ നല്ല ബന്ധം പുലർത്തിയിരുന്നു. ഇക്കാരണം കൊണ്ട് കോൺഗ്രസ് ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളിലും എനിക്ക് പിന്തുണയുണ്ടാകും എന്ന് ഞാൻ കരുതിയിരുന്നു.
9. എന്നെ ഇടക്കിടെ അവർ ഓരോ ആവശ്യങ്ങൾക്കായി സമീപിക്കാൻ തുടങ്ങി. വിലകൂടിയ ആഡംബര വസ്‌തുക്കൾ, ഹോട്ടൽ ബിൽ, യാത്രാ സൗകര്യം, ഡൽഹിയിൽ ഔദ്യോഗികമായി അനുവദിച്ച ബംഗ്ലാവിന്റെ നവീകണച്ചെലവുകൾ എന്നിവയ്ക്കായി സാമ്പത്തിക സഹായം നൽകാൻ ആവശ്യപ്പെട്ടു.
10. പലപ്പോഴായി അവർ എന്നെ അനാവശ്യമായി മുതലെടുക്കുന്നതായി എനിക്ക് തോന്നിത്തുടങ്ങി. എനിക്ക് താൽപര്യമില്ലാത്ത ചില കാര്യങ്ങൾ ചെയ്യാൻ എന്നെ നിർബന്ധിച്ചു. ഇത് എന്നെ മാനസികമായി സമ്മർദ്ദത്തിലാക്കി. എന്നാൽ മറ്റു മാർഗങ്ങളില്ലാത്തതിനാൽ എനിക്ക് നിർബന്ധിതനാകേണ്ടി വന്നു.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications