കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുങ്ങി നടക്കുന്ന കോടീശ്വരനെ കണ്ടവരുണ്ടോ?കള്ളപ്പണം വെളിപ്പെടുത്തിയ വ്യവസായിയെ തിരഞ്ഞ് ഇന്‍കംടാക്സ്

വരുമാനം വെളിപ്പെടുത്തല്‍ പദ്ധതി പ്രകാരമാണ് ഇയാള്‍ കള്ളപ്പണം വെളിപ്പെടുത്തിയത്.

  • By Afeef Musthafa
Google Oneindia Malayalam News

അഹമ്മദാബാദ്: 13860 കോടി രൂപയുടെ കള്ളപ്പണം വെളിപ്പെടുത്തിയ വ്യവസായിയെ ആദായനികുതി വകുപ്പ് തിരയുന്നു. അഹമ്മദാബാദ് സ്വദേശിയായ മഹേഷ് ഷായാണ് കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം വെളിപ്പെടുത്തിയ ശേഷം ഒളിവില്‍ പോയിരിക്കുന്നത്.

വരുമാനം വെളിപ്പെടുത്തല്‍ പദ്ധതി പ്രകാരമാണ് മഹേഷ് ഷാ തന്റെ കൈയിലുള്ള കള്ളപ്പണത്തിന്റെ കണക്ക് വ്യക്തമാക്കിയത്. തുടര്‍ന്ന് 2016 നവംബര്‍ 30ന് മുമ്പ് 13860 കോടിയുടെ 25% നികുതിയായി അടയ്ക്കാന്‍ ആദായനികുതി വകുപ്പ് അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നവംബര്‍ 30നും നികുതി അടയ്ക്കാതിരുന്ന മഹേഷ് ഷായെ തിരഞ്ഞ് പോയപ്പോളാണ് ഇയാള്‍ മുങ്ങിയതാണെന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മനസിലായത്.

എല്ലാം കള്ളപ്പണം

എല്ലാം കള്ളപ്പണം

വരുമാനം വെളിപ്പെടുത്തല്‍ പദ്ധതി പ്രകാരമാണ് മഹേഷ് ഷാ തന്റെ കള്ളപ്പണത്തെ കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തിയത്. തുടര്‍ന്ന് അതിന്റെ 25% നികുതി (ഏകദേശം 975 കോടി രൂപ) അടയ്ക്കാനാണ് ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടത്.

എല്ലാം കള്ളപ്പണമായി മാറി

എല്ലാം കള്ളപ്പണമായി മാറി

നിശ്ചിത തിയതിക്കുള്ളിലും മഹേഷ് ഷാ നികുതി അടയ്ക്കാതായതോടെ 13860 കോടി രൂപ ഇപ്പോള്‍ കള്ളപ്പണമായി മാറിയെന്ന് ആദായനികുതി വകുപ്പ് പറയുന്നു.

വീട്ടുകാര്‍ക്കും വിവരമില്ല

വീട്ടുകാര്‍ക്കും വിവരമില്ല

മഹേഷ് ഷായെ തിരഞ്ഞു പോയ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അദ്ദേഹത്തെ കണ്ടെത്താനായില്ല. കഴിഞ്ഞ 15 ദിവസമായി വീട്ടുകാരുമായി അദ്ദേഹം ബന്ധപ്പെട്ടിട്ടില്ലെന്നും അദ്ദേഹത്തിന്റെ മകന്‍ പറഞ്ഞു. അദ്ദേഹം ഒളിച്ചോടിയതല്ലെന്നും വന്നാല്‍ എല്ലാവരുടെയും ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുമെന്നും മകന്‍ പറഞ്ഞു.

പക്ഷേ എവിടെയാണെന്ന് ആര്‍ക്കുമറിയില്ല

പക്ഷേ എവിടെയാണെന്ന് ആര്‍ക്കുമറിയില്ല

കള്ളപ്പണം വെളിപ്പെടുത്തിയതോടെ മഹേഷ് ഷായ്ക്ക് സുരക്ഷാ ഭീഷണി ഉണ്ടായിരുന്നു. എന്നാല്‍ അദ്ദേഹത്തിന് എല്ലാ സുരക്ഷയും നല്‍കാമെന്ന് ഉറപ്പ് നല്‍കിയിരുന്നതായി ആദായനികുതി വകുപ്പ് പറയുന്നു. പക്ഷേ കഴിഞ്ഞ ഒരാഴ്ചയായിട്ടും മഹേഷ് ഷായെ കണ്ടെത്താനായിട്ടില്ല.

English summary
The Income Tax Department is investigating a businessman who fails to pay taxes.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X