കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അറ്റ്ലസ് സൈക്കിൾ വൈസ് പ്രസിഡന്റിന്റെ ഭാര്യ തൂങ്ങി മരിച്ച നിലയിൽ, ആത്മഹത്യ കുറിപ്പ് കണ്ടെത്തി!

Google Oneindia Malayalam News

ദില്ലി: പ്രമുഖ സൈക്കിൾ കമ്പനിയായ അറ്റ്ലസ് സൈക്കിൾ കമ്പനിയുടെ വൈസ് പ്രസിഡന്റ് സഞ്ജയ് കപൂറിന്റെ ഭാര്യ തൂങ്ങി മരിച്ച നിലയിൽ. നതാഷ കപൂറാണ് ആത്മഹത്യ ചെയ്തത്. ദില്ലിയിലെ ഔറംഗാബാദിലെ വീട്ടിലെ സീലിംഗ് ഫാനിലാണ് ഇവര്‍ തൂങ്ങി മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് 3.30നാണ് ആത്മഹത്യാവിവരം അറിയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

ഈ സമയം നതാഷ കപൂറിന്‍റെ മകനും മകളും വീട്ടിലുണ്ടായിരുന്നു. സഞ്ജയ് വീട്ടിലുണ്ടായിരുന്നില്ല. ജോലിക്കാരുടെ സഹായത്തോടെ കെട്ടഴിച്ചെടുത്ത് പ്രഥമ ശുശ്രൂഷ നല്‍കി തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഭക്ഷണം കഴിക്കാന്‍ വരാന്‍ ആവശ്യപ്പെട്ട് അമ്മയെ പലതവണ ഫോണില്‍ വിളിച്ചുവെന്നും അവര്‍ പ്രതികരിച്ചില്ല.

Suicide

മുറിക്ക് സമീപത്തെത്തി വിളിച്ചിട്ടും അവര്‍ പ്രതികരിച്ചില്ല. എന്നാല്‍ വാതില്‍ ഉള്ളില്‍നിന്ന് പൂട്ടിയിരുന്നില്ല. വാതില്‍ തുറന്ന് അകത്ത് ചെന്നപ്പോള്‍ വലിയ ഷാളില്‍ സീലിംഗ് ഫാനില്‍ തൂങ്ങി നില്‍ക്കുന്ന നതാഷയെയാണ് കണ്ടത്. 57കാരിയായ നതാഷയുടെ ആത്മഹത്യാക്കുറിപ്പില്‍ കുടുംബത്തോട് സ്വയം ശ്രദ്ധിക്കാന്‍ ആവശ്യപ്പെട്ടു. ആത്മഹത്യാക്കുറിപ്പിലെ കയ്യക്ഷരവും വിവരങ്ങളും ഫോറന്‍സിക് സംഘം എത്തി പരിശോധന നടത്തി.

English summary
Businessman's Wife Found Hanging In Delhi's Aurangzeb Lane Residence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X