ഭാര്യയെയും മകനെയും വെടിവെച്ച് കൊന്ന് സ്വയം മരിച്ചു

ആങ്കുര്‍ ഗുപ്ത എന്ന 35 കാരനാണ് ഭാര്യയെയും ഏഴുവയസ്സുകാരനായ മകനെയും വെടിവെച്ചുകൊന്നത്. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് കരുതുന്നു. 30 കാരിയായ ഭാര്യ സരിക, മകന്‍ പാര്‍ഥന്‍ എന്നിവരാണ് മരിച്ചത്. ഇരുവരും മരിച്ചു എന്ന് ഉറപ്പാക്കിയ ശേഷം സ്വീകരണമുറിയില്‍ വെച്ച് ഇയാള്‍ സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു.
രാത്രി പതിനൊന്നരയോടെ ആങ്കുര്‍ കുമാറിന്റെ ഇളയ സഹോദരന്‍ അങ്കുശ് വീട്ടിലെത്തിയപ്പോഴാണ് മൂവരും മരിച്ചുകിടക്കുന്നതായി കണ്ടത്. ഉടന്‍ തന്നെ ഇയാള്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ പറയാറായിട്ടില്ലെന്നും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിരിക്കുകയാണ് എന്നും സിറ്റി പോലീസ് സൂപ്രണ്ട് മുനിരാജ് പറഞ്ഞു.
ഗാസിയാബാദിലെ ഇന്ദിരാപുരത്തെ റസിഡന്‍ഷ്യല്‍ ഏരിയയിലാണ് ഇവര്‍ താമസിച്ചിരുന്നത്. ആങ്കുര്‍ ഗുപ്തയും കുടുംബവും തമ്മില്‍ കാര്യമായ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല എന്നാണ് ബന്ധുക്കള്‍ പറയുന്നത്.












Click it and Unblock the Notifications