കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ വിവാദകോട്ട് വാങ്ങിയ വ്യാപാരി പട്ടേലിന്റെ ആറായിരം കോടി രൂപ വെള്ളത്തിലായി, കഴിഞ്ഞില്ല പണി!

  • By Kishor
Google Oneindia Malayalam News

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിവാദ കോട്ടിന് ഗിന്നസ് റെക്കോര്‍ഡ് തുകയായ 4.31 കോടി രൂപ മുടക്കി ലേലത്തില്‍ വാങ്ങിയ ഗുജറാത്ത് വ്യവസായി ലാല്‍ജി ഭായി പട്ടേലിനെ ഓര്‍മയില്ലേ. കള്ളപ്പണത്തിനെതിരായ പോരാട്ടവുമായി മോദി നോട്ട് നിരോധനം ഏര്‍പ്പെടുത്തിയപ്പോള്‍ ഈ പട്ടേലിനും ചെറുതല്ലാത്ത ഒരു പണി കിട്ടി എന്നാണ് ഓണ്‍ലൈന്‍ സംസാരം.

Read Also: പണമില്ലെന്ന് കരുതി പാനിക്കാകല്ലേ.. 500, 1000 നോട്ടുകളില്ലാതെയും കാര്യങ്ങള്‍ നടക്കും, അതെങ്ങനെ?

ഇന്ത്യയിലെ സമ്പന്നനായ വ്യാപാരികളില്‍ ഒരാളാണ് ലാല്‍ജി ഭായി പട്ടേല്‍. മോദി സര്‍ക്കാരിന്റെ നോട്ട് നിരോധനത്തിന് പിന്നാലെ ലാല്‍ജി ആദായനികുതി വകുപ്പിന് കൊണ്ടുപോയി സമര്‍പ്പിച്ചത് ആറായിരം കോടി രൂപയാണ്. ഇതിന്റെ പിഴയായി ഒടുക്കേണ്ടിവന്നത് 5400 കോടി രൂപ. ലാല്‍ജിക്ക് കിട്ടിയത് വെറും 600 കോടി രൂപ എന്നായിരുന്നു വാർത്ത. എന്നാൽ ഇത് തെറ്റാണെന്ന് സോഷ്യൽ മീഡിയ തന്നെ പൊളിച്ചുകൊടുത്തു.

ലാല്‍ജി കീഴടങ്ങിയതോ

ലാല്‍ജി കീഴടങ്ങിയതോ

കയ്യിലുള്ള കള്ളപ്പണം വെളുപ്പിക്കാനാവില്ല എന്ന് തിരിച്ചറിഞ്ഞ് ലാല്‍ജി ഭായി പട്ടേല്‍ ആറായിരം കോടി രൂപ സമര്‍പ്പിച്ചു എന്നും ഇതില്‍ 5400 കോടി രൂപ പിഴയായി കേന്ദ്രസര്‍ക്കാരിന് കിട്ടി എന്നുമാണ് സോഷ്യല്‍ മീഡിയയില്‍ വലിയ പ്രചാരണം നടക്കുന്നത്.

റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ

റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ

പ്രമുഖ പത്രങ്ങളിലൊന്നും ഇങ്ങനെ ഒരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നാല്‍ ബീയീങ് ഇന്ത്യന്‍, ഇന്‍ഫോഇന്‍ഫര്‍മേഷന്‍, പോസ്റ്റ്കാര്‍ഡ് തുടങ്ങിയ പോര്‍ട്ടലുകളില്‍ ഈ കഥ പ്രത്യക്ഷപ്പെട്ടിട്ടും ഉണ്ട്.

കേന്ദ്രത്തിന് കിട്ടിയത്

കേന്ദ്രത്തിന് കിട്ടിയത്

ലാല്‍ജി ഭായി പട്ടേലില്‍ നിന്നും പിഴയിനത്തില്‍ കേന്ദ്രസര്‍ക്കാരിന് 5400 കോടി രൂപയാണത്രെ കിട്ടിയത്. ആറായിരം കോടി രൂപയുടെ 30 ശതമാനം നികുതിയായി 1800 കോടി രൂപയും അതിന്റെ 200 ശതമാനം പിഴയായി 3600 കോടി രൂപയും ലാല്‍ജിക്ക് ഒടുക്കേണ്ടി വന്നത്രെ.

ഇദ്ദേഹമാണ് ലാല്‍ജി

ഇദ്ദേഹമാണ് ലാല്‍ജി

മോദി കോട്ട് എന്ന പേരില്‍ വിവാദമായ കോട്ട് 4.31 കോടി രൂപ എന്ന റെക്കോര്‍ഡ് തുകയ്ക്ക് സ്വന്തമാക്കിയ ആളാണ് സൂറത്തിലെ വജ്ര വ്യാപാരിയും ബില്‍ഡറുമായ ലാല്‍ജി ഭായി പട്ടേല്‍. ഏറ്റവും കൂടിയ വിലയ്ക്ക് ലേലം ചെയ്ത കോട്ട് എന്ന ഗിന്നസ് റെക്കോര്‍ഡും ഈ കോട്ടിനാണ്.

English summary
Report says businessman surrenders 6000 crores cash.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X