നിശ്ചയദാര്‍ഢ്യം കൊണ്ട് മഹത്തായ ഉയരങ്ങള്‍ കീഴടക്കിയ വ്യവസായി; ആരാണ് അദാര്‍ പൂനാവാല?
അദാര്‍ പൂനാവാല, രാജ്യത്ത് കൊവിഡ് വാക്‌സിന്‍ നിര്‍മാണത്തിലേക്ക് കടന്നപ്പോള്‍ മാധ്യമങ്ങളിലൂടെ ഏറ്റവും കൂടുതല്‍ തവണ കേട്ട പേരുകളിലൊന്നാണിത്. ആരാണ് ഇദ്ദേഹം എന്ന അറിയാന്‍ ചിലര്‍ക്കെങ്കിലും ആഗ്രഹം കാണും. വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ച ഒരാളെന്ന് പറയാം. എന്നാല്‍ മഹത്തായ ഉയരങ്ങളില്‍ എത്തുന്നതിന് നിശ്ചയദാര്‍ഢ്യവും ക്ഷമയും സ്ഥിരോത്സാഹവും ഉണ്ടായിരിക്കണം. അങ്ങനെ ഒരു സംരഭകനാണ് അദാര്‍ പൂനാവാല. ഇതിനകം വിജയകരമായ പിതാവിന്റെ ബിസിനസ്സ് ഏറ്റെടുത്ത ശേഷം അതിനെ കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിച്ച് മായാത്ത മുദ്ര പതിപ്പിച്ചയാള്‍.

ലോകത്തിലെ തന്നെ ഏറ്റവും വലിയ നാക്‌സിന്‍ നിര്‍മ്മാണ കമ്പനിയുടെ ഉടമയായ ഡോ ക്രിസ് പൂനാവാലയുടെ മകനായി 1981 ജനുവരി 14നാണ് അദാര്‍ പൂനാവാല ജനിച്ചത്. മുംബൈയിലെ കത്തീഡ്രല്‍ & ജോണ്‍ കോന്നന്‍ സ്‌കൂള്‍, വെസ്റ്റ്മിന്‍സ്റ്റര്‍ സര്‍വകലാശാല എന്നിവിടങ്ങളിലാണ് അദാര്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പൂനെയില്‍ താമസിക്കുന്ന ഇദ്ദേഹം കൊറെഗാവ് പാര്‍ക്കിലെ 50ല്‍ കൂടുതല്‍ ഏക്കറിലാണ് വീട് നിര്‍മ്മിച്ചിരിക്കുന്നത്.
ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മ്മാതാക്കളായ സിറം ഇന്‍സ്റ്റി്യൂട്ട് ഓഫ് ഇന്ത്യയുടെ ചീഫ് എക്‌സിക്യുട്ടീവ് അണ് ഇപ്പോള്‍. സിംഗപ്പൂരിലെ ഒരു മാധ്യമം കൊവിഡിനെതിരെ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ആറ് ഏഷ്യക്കാരെ തിരഞ്ഞെടുത്തിരുന്നു. അതില്‍ ഒരാള്‍ കൂടിയാണ് അദാര്‍ പൂനാവാല. കൊവിഡിനെതിരെ ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന കൊവിഷീല്‍ഡ് വാക്‌സിന്റെ പ്രധാന നിര്‍മ്മാതാക്കളില്‍ ഒന്നാണ് പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. ഓക്‌സഫഡ് സര്‍വ്വകലാശാലയും ബ്രിട്ടീഷ്-സ്വീഡിഷ് മരുന്നുനിര്‍മ്മാണ കമ്പനിയായ ആസ്ട്ര സെനക്കയും ചേര്‍ന്നാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വാക്‌സിന്‍ നിര്‍മ്മിക്കുന്നത്.
2001 ലാണ് പൂനാവാല സിറം ഇന്‍സ്റ്റ്യൂട്ടിന്റെ ചുമതലകളിലേക്ക് കടന്നുവന്നത്. 2011 ആവുമ്പോഴേക്കും സിഇഒ പദവിയും കമ്പനിയുടെ മുഴുവന്‍ ചുമതലകളും അദാര്‍ പൂനാവാലയുടെ കൈകളിലായി. തുടര്‍ന്ന് 2015 ആവുമ്പോഴേക്കും 140 ഓളം രാജ്യങ്ങളിലേക്ക് കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ കയറ്റി അയയ്ക്കുന്ന നിലയിലേക്കെത്തി. കമ്പനിയുടെ 85 ശതമാനം വരുമാനവും വിദേശത്ത് നിന്നാണ്. കൊവിഡ് വാക്‌സിന്‍ വിതരണം ആരംഭിച്ചാല്‍ താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളില്‍ എത്തിക്കാനുള്ള എല്ലാ സഹായങ്ങളും നടപ്പാക്കുമെന്ന് അദ്ദേഹം അറിയിച്ചിരുന്നു.
2013ല്‍ ഫോബ്സ് ഇന്ത്യ അദ്ദേഹത്തെ 'ശ്രദ്ധിക്കേണ്ട നാല് സിയോണുകളില്‍' ഒരാളായി തിരഞ്ഞെടുത്തു. സിഎന്‍ബിസി ടിവി 18, സിഎന്‍എന്‍ ടിവി 18, ഇക്കണോമിക് ടൈംസ്, ഹുറൂണ്‍ എന്നിവയില്‍ നിന്നുള്ള നിരവധി ബിസിനസ്, ജീവകാരുണ്യ അവാര്‍ഡുകള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ജിക്യു മാഗസിന്‍ ഏറ്റവും സ്വാധീനിച്ച 50 യുവ ഇന്ത്യക്കാരില്‍ ഒരാളായി അദ്ദേഹത്തെ തിരഞ്ഞെടുത്തിരുന്നു, കൂടാതെ 2016 ല്‍ ആ വര്‍ഷത്തെ മനുഷ്യസ്നേഹി അവാര്‍ഡും ലഭിച്ചിരുന്നു.












Click it and Unblock the Notifications