കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രമന്ത്രിസഭയില്‍ പുനസംഘടനയോ? അമിത് ഷാ, നദ്ദ എന്നിവരുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി

Google Oneindia Malayalam News

ദില്ലി: കേന്ദ്രമന്ത്രിസഭയില്‍ പുനസംഘടനയുണ്ടാകുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട പല അഭ്യൂഹങ്ങളും പരന്നിരുന്നു. ഈ അഭ്യൂഹങ്ങള്‍ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ചില മന്ത്രിമാരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തിട്ടുണ്ട്. പ്രധാനമന്ത്രിയുടെ വസതിയില്‍ വച്ചാണ് യോഗം ചേര്‍ന്നത്.

india

ഉത്തര്‍പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ അടുത്ത തിരഞ്ഞെടുപ്പിനൊരുങ്ങുന്ന സാഹചര്യമാണ്. അതുകൊണ്ട് ചില ജനകീയ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതുമായി യോഗം ചര്‍ച്ച ചെയ്‌തെന്നാണ് സൂചന. കൂടാതെ വിവിധ മന്ത്രാലയങ്ങളുമായും മോദി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. അതേസമയം, കേന്ദ്ര മന്ത്രിസഭ പുനംസംഘടനയുമായി ബന്ധപ്പെട്ട് വിലയിരുത്തലുകള്‍ നടത്തുന്ന യോഗങ്ങളുടെ തുടക്കമെന്ന നിലയിലാണ് വെള്ളിയാഴ്ചത്തെ കൂടിക്കാഴ്ചയെന്ന് സൂചനയുണ്ട്.

മോഹൻലാൽ വാങ്ങുന്ന പ്രതിഫലം 8 കോടി മുതൽ..പട്ടികയിൽ മൂന്നാമത് ഈ യുവ താരം..ഏറ്റവും പുതിയ റിപ്പോർട്ട് പുറത്ത്മോഹൻലാൽ വാങ്ങുന്ന പ്രതിഫലം 8 കോടി മുതൽ..പട്ടികയിൽ മൂന്നാമത് ഈ യുവ താരം..ഏറ്റവും പുതിയ റിപ്പോർട്ട് പുറത്ത്

മന്ത്രിമാരുമായി നടന്ന യോഗത്തില്‍ ജെപി നദ്ദയും പങ്കെടുത്തിട്ടുണ്ട്. കഴിഞ്ഞ മാസങ്ങളിലെ കൊവിഡ് പ്രതിസന്ധി ഘട്ടത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തി. പ്രകാശ് ജാവദേക്കര്‍, ധര്‍മേന്ദ്ര പ്രധാന്‍, ഹര്‍ദീപ് പുരി തുടങ്ങിയ മന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.

മലബാര്‍ ആധിപത്യത്തില്‍ കേരളം... മൂന്ന് പാട്ടികളുടെ നേതാക്കൾ, മുഖ്യമന്ത്രി; മുൻകാലങ്ങളിൽ എങ്ങനെ...മലബാര്‍ ആധിപത്യത്തില്‍ കേരളം... മൂന്ന് പാട്ടികളുടെ നേതാക്കൾ, മുഖ്യമന്ത്രി; മുൻകാലങ്ങളിൽ എങ്ങനെ...

ഉത്തര്‍പ്രദേശിലെ ബിജെപിയില്‍ നിലനില്‍ക്കുന്ന ഭിന്നതയുടെ റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. തുടര്‍ന്ന് യോഗി ആദ്യിത്യനാഥ് ദില്ലിയിലെത്തി പ്രധാനമന്ത്രിയുമായും അമിത് ഷായുമായും നദ്ദയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. യുപിയില്‍ ചില മാറ്റങ്ങളുണ്ടാകുമെന്ന സൂചന നേരത്തെ പുറത്തുവന്നിരുന്നു.

ലക്ഷദ്വീപില്‍ ബിജെപി കുലുങ്ങുമോ... സാധ്യത കുറവ്; ആകെ വോട്ട് 125 മാത്രം! ഓരോ തിരഞ്ഞെടുപ്പിലും താഴേക്ക്ലക്ഷദ്വീപില്‍ ബിജെപി കുലുങ്ങുമോ... സാധ്യത കുറവ്; ആകെ വോട്ട് 125 മാത്രം! ഓരോ തിരഞ്ഞെടുപ്പിലും താഴേക്ക്

ഇതിന് പിന്നാലെയാണ് കേന്ദ്ര മന്ത്രിസഭ പുനസംഘടനയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ പുറത്തുവരുന്നത്. എന്നാല്‍ അവലോകന യോഗങ്ങള്‍ മോദി സര്‍ക്കാരിന്റെ വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി നടക്കുന്നതാണെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിക്കുന്നത്. കൊവിഡിനെ തുടര്‍ന്ന് ഇത് വൈകിയതാണെന്നാണ് വിശദീകരണം.

Recommended Video

cmsvideo
Have A Clean Shave Modi! Tea Vendor Sends Rs 100

English summary
Buzz of Cabinet Reshuffle; The Prime Minister Modi met Amit Shah and JP Nadda
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X