കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന് പോലും അത്ഭുതം;മുന്നില്‍ നയിക്കാന്‍ ഈ നേതാവ്; അമ്പരപ്പിക്കുന്ന കാര്യം ഇതാണ്

  • By News Desk
Google Oneindia Malayalam News

ദില്ലി: കൊറോണ പ്രതിരോധ നടപടികളില്‍ പ്രതിപക്ഷത്തിന്റെ ഇടപെടലുകള്‍ ശ്രദ്ധയാകര്‍ഷിക്കുകയാണ്. കുടിയേറ്റ തൊഴിലാളികളുടെ യാത്ര ചെലവ് ഏറ്റെടുത്തതും യാത്ര സൗകര്യവും താമസ സൗകര്യമൊരുക്കിയതും മുതലുള്ള ഇടപെടലുകളാണ് വലിയ ജനപ്രീതി നേടുന്നത്.

എന്നാല്‍ കോണ്‍ഗ്രസില്‍ പാര്‍ട്ടിയെ പോലും അത്ഭുതപ്പെടുത്തികൊണ്ടിരിക്കുന്ന ഒരു നേതാവിനെക്കുറിച്ചാണ് ഇപ്പോള്‍ സജീവ ചര്‍ച്ച. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ബിവി ശ്രീനിവാസിന്റെ ഇടപെടലുകളാണ് കൊറോണ പ്രതിരോധത്തിനിടെ ചര്‍ച്ചയാവുന്നത്.

രണ്ട് ദിവസത്തെ ഇടവേള; പ്രിയങ്കാഗാന്ധിയുടെ ആവശ്യം അംഗീകരിച്ച് യോഗിയുടെ കത്ത്; പച്ചകൊടിരണ്ട് ദിവസത്തെ ഇടവേള; പ്രിയങ്കാഗാന്ധിയുടെ ആവശ്യം അംഗീകരിച്ച് യോഗിയുടെ കത്ത്; പച്ചകൊടി

 'രഹസ്യ നീക്കങ്ങളുമായി' കമൽനാഥ്!! അസംതൃപ്തരെ ചാടിക്കും.. നെഞ്ചിടിപ്പോടെ ബിജെപി 'രഹസ്യ നീക്കങ്ങളുമായി' കമൽനാഥ്!! അസംതൃപ്തരെ ചാടിക്കും.. നെഞ്ചിടിപ്പോടെ ബിജെപി

ഹെല്‍പ്പ് ഡസ്‌ക്

ഹെല്‍പ്പ് ഡസ്‌ക്

ബിവി ശ്രീനിവാസിന്റെ നേതൃത്വത്തില്‍ ദില്ലിയില്‍ 24 മണിക്കൂറും തുറന്ന് പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡസ്‌ക്കാണ് സജ്ജമാക്കിയിരിക്കുന്നത്. പ്രതിദിനം ഇവിടെ രണ്ടായിരത്തിലധികം പേര്‍ക്കാണ് ഭക്ഷണം എത്തിക്കുന്നത്. ദില്ലി രാജീവ് ഭവനില്‍ അതിഥി തൊഴിലാളികള്‍ക്ക് താമസ സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഒരു കോടി മാസ്‌ക്

ഒരു കോടി മാസ്‌ക്

ലോക്ക്ഡൗണ് ആരംഭിച്ചത് മുതല്‍ യൂത്ത് കോണ്‍ഗ്രസിന്റെ ഓഫീസില്‍ മാസ്‌ക് നിര്‍മ്മാണവും നടക്കുന്നുണ്ട്. ഓഫിസില്‍ തന്നെ തയ്യല്‍മെഷീന്‍ സജ്ജമാക്കി ഒരു കോടി മാസ്‌കുകളുടെ നിര്‍മ്മാണമാണ് നടക്കുന്നത്. ഇതിനും നേതൃത്വം നല്‍കുന്നത് ശ്രീനിവാസ് തന്നെയാണ്.

ആരോഗ്യപ്രവത്തര്‍ക്കൊപ്പം

ആരോഗ്യപ്രവത്തര്‍ക്കൊപ്പം

ബിവി ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള യൂത്ത് കോണ്‍ഗ്രസ് റെയില്‍സേറ്റേഷനുകളിലും ഉത്തര്‍പ്രദേശ്-ദില്ലി അതിര്‍ത്തികളിലും ആശുപത്രികളിലും ജനങ്ങള്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി പ്രത്യേക സംഘത്തെ നിയമിച്ചിട്ടുണ്ട്. ഒപ്പം ആരോഗ്യപ്രവത്തര്‍ക്കാവശ്യമായ കിറ്റുകള്‍ എത്തിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ യൂത്ത് കോണ്‍ഗ്രസ് കയ്യടി നേടുന്നത് ഈ പ്രവര്‍ത്തിയേക്കാളുപരി മറ്റൊരു കാര്യത്തിനാണ്.

 കോണ്‍ഗ്രസ് ഫണ്ട്

കോണ്‍ഗ്രസ് ഫണ്ട്

കോണ്‍ഗ്രസില്‍ നിന്നും സഹായം സ്വീകരിക്കാതെയാണ് ശ്രീനിവാസ് ഇത്തരം കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്നത്. താല്‍പര്യമുള്ളവരില്‍ നിന്നും സംഭാവനകള്‍ സ്വീകരിച്ചുകൊണ്ടും മറ്റുള്ള ഫണ്ടുകളില്‍ നിന്നുമാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത്. ഒപ്പം പല പ്രവര്‍ത്തനങ്ങള്‍ക്കും നേതാവിന്റെ കുപ്പായം ഊരി ശ്രീനിവാസ് തന്നെ മുന്നിട്ടിറങ്ങുന്നതാണ് ജനപ്രീതി നേടുന്നത്.

ഉമ്മന്‍ ചാണ്ടി

ഉമ്മന്‍ ചാണ്ടി

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ മൈസുരുവില്‍ കുടുങ്ങിയ നാല്‍പത്തൊന്ന് കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും താങ്ങായതും ശ്രീനിവാസിന്റെ ഇടപെടലുകളാണ്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ മൈസൂരുവില്‍ കുടുങ്ങിയ ഇവര്‍രെ നാട്ടിലെത്തിക്കാന്‍ സഹായിച്ചത് ഉമ്മന്‍ ചാണ്ടിയായിരുന്നു. എന്നാല്‍ ഈ സമയത്ത് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ആവശ്യമായ സൗകര്യമൊരുക്കാന്‍ ഉമ്മന്‍ചാണ്ടി ചുമതലപ്പെടുത്തിയത് ശ്രീനിവാസിനെയായിരുന്നു.

 കേരളത്തിലും

കേരളത്തിലും

പിന്നീട് കേരള-കര്‍ണാടക സര്‍ക്കാരുമായി ബന്ധപ്പെട്ട് ഇവരെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. കെഎസ്ആര്‍ടിസി ബസ് വിട്ടുനല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും പണം അടച്ചാല്‍ മാത്രമേ ലഭിക്കുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചെന്ന് സ്റ്റെപ്പ് ഇന്ത്യ ഫൗണ്ടേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. എന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ നിര്‍ദ്ദേശപ്രകാരം ബിവി ശ്രീനിവാസ് ഏര്‍പ്പെടുത്തിയ രണ്ട് ബസുകളിലാണ് ഇവര്‍ തിങ്കളാഴ്ചയോടെ നാട്ടിലെത്തിയത്.ഇക്കഴിഞ്ഞ പ്രളയകാലത്തും ബിവി ശ്രീനിവാസ് കേരളത്തിലെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങൡ സജീവമായിരുന്നു.

English summary
A Young Congress Leader Who Leads Covid-19 Activities In Front Line
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X